40 ജയങ്ങളുടെ അപരാജിത കുതിപ്പുമായി ലിവര്‍പൂള്‍

40 ജയങ്ങളുടെ അപരാജിത കുതിപ്പുമായി ലിവര്‍പൂള്‍

ആന്‍ഫീല്‍ഡ്: പ്രീമിയര്‍ ലീഗില്‍ കിരീടനേട്ടത്തിലേക്ക് കുതിച്ച് ലിവര്‍പൂള്‍. ലീഗിലെ തുടര്‍ച്ചയായ 14ാം ജയമാണ് ലിവര്‍പൂള്‍ ഇന്ന് വോള്‍വ്‌സിനെതിരേ നേടിയത്. 2-1ന്റെ ജയമാണ് ചെമ്പട കൈക്കലാക്കിയത്. ഇന്നത്തെ ജയത്തോടെ അവസാനം കളിച്ച 40 മല്‍സരങ്ങളിലും ലിവര്‍പൂള്‍ തോല്‍വിയറിഞ്ഞിട്ടില്ല.

എട്ടാം മിനിറ്റില്‍ ഹെന്‍ഡേഴ്‌സണ്‍ ആണ് ലിവര്‍പൂളിന് ലീഡ് നല്‍കിയത്. അര്‍ണോള്‍ഡിന്റെ കോര്‍ണറാണ് ഹെന്‍ഡേഴ്‌സണ്‍ ഗോളാക്കിയത്. തുടര്‍ന്ന് ജിമെന്‍സിലൂടെ 51ാം മിനിറ്റില്‍ വോള്‍വ്‌സ് തിരിച്ചടിച്ചു. തുടര്‍ന്ന് 84ാം മിനിറ്റില്‍ ഫിര്‍മിനോയിലൂടെ ലിവര്‍പൂള്‍ വിജയഗോള്‍ നേടുകയായിരുന്നു. 23 മല്‍സരങ്ങളില്‍ നിന്നായി ലിവര്‍പൂളിന് 67 പോയിന്റാണുള്ളത്.


RELATED STORIES

Share it
Top