Football

ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക്

ജോട്ടാ, ഒറിഗി എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കിയത്.

ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക്
X


ആന്‍ഫീല്‍ഡ്: ലിവര്‍പൂളിന്റെ മോശം ഫോമിന് താല്‍ക്കാലിക വിരാമം. ഇന്ന് ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ബി ലെപ്‌സിഗിനെ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തിയാണ് ചെമ്പട ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ ഇടം നേടിയത്. ആദ്യപാദത്തിലും ഇതേ സ്‌കോറിനായിരുന്നു ലിവര്‍പൂളിന്റെ ജയം. അഗ്രിഗേറ്റില്‍ എതിരിലാത്ത നാല് ഗോളിനാണ് ക്ലോപ്പിന്റെ സംഘത്തിന്റെ ജയം. രണ്ടാം പകുതിയിലാണ് ലിവര്‍പൂളിന്റെ രണ്ട് ഗോളുകളും പിറന്നത്. 70ാം മിനിറ്റില്‍ മുഹമ്മദ് സലാഹ്, 74ാം മിനിറ്റില്‍ സാദിയോ മാനെ എന്നിവരാണ് ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്. ജോട്ടാ, ഒറിഗി എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കിയത്. ഏറെ മല്‍സരങ്ങള്‍ക്ക് ശേഷം ഇന്നാണ് ലിവര്‍പൂള്‍ അവരുടെ ഫോം തിരിച്ചുകൊണ്ട് വന്നത്. മധ്യനിരയില്‍ ഫാബിനോ തിളങ്ങിയതാണ് ലിവര്‍പൂളിന്റെ ജയത്തിന് കാരണം.




Next Story

RELATED STORIES

Share it