Football

എംബാപ്പെ ഡബിളില്‍ പിഎസ്ജി; ഇറ്റലിയില്‍ ഇന്റര്‍ മിലാന്‍ ഒന്നില്‍

ഇന്റര്‍ എതിരില്ലാത്ത നാല് ഗോളിനാണ് വിജയിച്ചത്.

എംബാപ്പെ ഡബിളില്‍ പിഎസ്ജി; ഇറ്റലിയില്‍ ഇന്റര്‍ മിലാന്‍ ഒന്നില്‍
X

പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് മികച്ച ജയം. ഇന്ന് മൊണാക്കോയെ നേരിട്ട പിഎസ്ജി എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയമാണ് നേടിയത്. കിലിയന്‍ എംബാപ്പെ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. 12ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് താരത്തിന്റെ ആദ്യ ഗോള്‍. തുടര്‍ന്ന് 45ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അസിസ്റ്റില്‍ നിന്നാണ് എംബാപ്പെയുടെ രണ്ടാം ഗോള്‍ വീണത്. എംബാപ്പെയുടെ പിഎസ്ജിയ്ക്കായുള്ള 100ാം ഗോളായിരുന്നു. ജയത്തോടെ പിഎസ്ജിയുടെ ഒന്നാം സ്ഥാനത്തെ ലീഡ്(45) 13 പോയിന്റായി. മാര്‍സിലെയാണ് രണ്ടാം സ്ഥാനത്ത്(32).


ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന്‍ വീണ്ടും തലപ്പത്ത്. ഇന്ന് കാഗ്ലിയാരിയെ നേരിട്ട ഇന്റര്‍ എതിരില്ലാത്ത നാല് ഗോളിനാണ് വിജയിച്ചത്. അര്‍ജന്റീനന്‍ താരം ലൗട്ടേരോ മാര്‍ട്ടിനസ് മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. അലക്‌സ് സാഞ്ചസ്,ഹക്കന്‍ എന്നിവര്‍ മറ്റ് ഗോളുകള്‍ നേടി. ലീഗില്‍ നടന്ന മറ്റ് മല്‍സരങ്ങളില്‍ അറ്റ്‌ലാന്റാ, എംമ്പോളി, സസുഓള എന്നിവര്‍ ജയം കണ്ടു.




Next Story

RELATED STORIES

Share it