പ്രീസീസണ്‍: ബാഴ്സയ്ക്കായി മെസ്സി കളിച്ചു; ലാ ലിഗയ്ക്കും തുടക്കം
മല്‍സരത്തില്‍ ബാഴ്സ 3-1ന് ജയിച്ചു. പുതിയ കോച്ച് റൊണാള്‍ഡ് കോമാന് കീഴിലെ ബാഴ്സയുടെ ആദ്യമല്‍സരമായിരുന്നു.
BY NSH13 Sep 2020 8:19 AM GMT

X
NSH13 Sep 2020 8:19 AM GMT
ക്യാംപ് നൗ: വിവാദങ്ങള്‍ക്ക് വിരാമമിട്ട് ലയണല്‍ മെസ്സി ഇന്ന് ബാഴ്സയ്ക്കായി കളിച്ചു. പ്രീസീസണ്‍ മല്‍സരത്തില്‍ ജിംനാസ്റ്റിക് ക്ലബ്ബിനെതിരേയാണ് മെസ്സി കളിച്ചത്. മല്‍സരത്തില്‍ ബാഴ്സ 3-1ന് ജയിച്ചു. പുതിയ കോച്ച് റൊണാള്‍ഡ് കോമാന് കീഴിലെ ബാഴ്സയുടെ ആദ്യമല്‍സരമായിരുന്നു. ഉസ്മാനെ ഡെംബലെ, അന്റോണിയാ ഗ്രീസ്മാന്‍, ഫിലിപ്പെ കുട്ടീഞ്ഞോ എന്നിവരാണ് ബാഴ്സയ്ക്കായി സ്‌കോര്‍ ചെയ്തത്.
അതിനിടെ, സ്പാനിഷ് ലീഗിന് ഇന്ന് തുടക്കമായി. ഇന്ന് നടന്ന മല്‍സരങ്ങളില്‍ അത്ലറ്റിക്കോ ബില്‍ബാവോയെ ഗ്രനാഡ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചു. രണ്ടാം ഡിവിഷനില്‍നിന്നെത്തിയ കാഡിസിനെ ഒസാസുന എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചു. സെല്‍റ്റാ വിഗോ- ഐബര്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി. ബാഴ്സയുടെ സ്പാനിഷ് ലീഗിലെ ആദ്യമല്‍സരം ഈമാസം 20ന് വിയ്യാറലിനെതിരേയാണ്.
Next Story
RELATED STORIES
'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMTഅനുമതിപത്രമില്ലാതെ ഹജ്ജ്: വാഹന സൗകര്യമൊരുക്കിയാല്‍ ആറ് മാസംവരെ തടവും...
4 July 2022 1:45 PM GMTലോക്കല്‍ പോലിസ് പീഡിപ്പിക്കുന്നു; യുപിയില്‍ 'വീട് വില്‍പ്പനയ്ക്ക്'...
4 July 2022 11:10 AM GMTആരോപണങ്ങള്‍ അടിസ്ഥാനരഹിതം;വായടപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ...
4 July 2022 9:39 AM GMTതെളിവില്ലെന്ന്; കോടിയേരിക്കെതിരായ ആര്‍എസ്എസ് ബോംബേറ് കേസ്...
4 July 2022 8:04 AM GMTനിയമസഭയില്‍ വിശ്വാസ വോട്ട് നേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ
4 July 2022 6:47 AM GMT