Football

35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ

ബാഴ്‌സലോണയ്ക്കായി 672 ഗോളുകളാണ് താരം നേടിയത്.

35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
X


ബ്യൂണസ് ഐറിസ്: ലോക ഫുട്‌ബോളിലെ താരരാജാവിന് ഇന്ന് 35ാം ജന്‍മദിനം.റെക്കോഡുകളുടെ തോഴനായ മെസ്സി രാജ്യത്തിനൊപ്പം ലോകകപ്പ് കിരീടം എന്ന ലക്ഷ്യത്തിലേക്കാണ് നോട്ടമിടുന്നത്. താരത്തിന്റെ ആരും തകര്‍ക്കാത്ത റെക്കോഡുകളിലേക്ക് നോക്കാം.

ഫുട്‌ബോളിലെ ഏറ്റവും വലിയ പുരസ്‌കാരമായ ബാലണ്‍ ഡിയോര്‍ ഏറ്റവും കൂടുതല്‍ തവണ നേടിയ റെക്കോഡ് അര്‍ജന്റീനന്‍ ക്യാപ്റ്റനാണ്. പിഎസ്ജി താരം ഏഴ് തവണയാണ് പുരസ്‌കാരം നേടിയത്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഫുട്‌ബോള്‍ താരമെന്ന റെക്കോഡും മിശ്ശിഹായുടെ പേരിലാണ്. 91 ഗോളുകളാണ് താരം നേടിയത്. 2012ലാണ് ഈ ഗിന്നസ് റെക്കോഡ് താരം സ്വന്തമാക്കിയത്. ബാഴ്‌സലോണയ്ക്കായി 2012ല്‍ 79 ഗോളുകളാണ് മെസ്സി നേടിയത്.

ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന നേട്ടവും ലോകത്ത് മെസ്സിയുടെ പേരിലാണ്. ബാഴ്‌സലോണയ്ക്കായി 672 ഗോളുകളാണ് താരം നേടിയത്.

തുടര്‍ച്ചയായ 12 സീസണുകളില്‍ 40ല്‍ കൂടുതല്‍ ഗോളുകള്‍ നേടിയ ഒരേ ഒരു താരവും മെസ്സിയാണ്.


അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ച താരവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ(86) താരവും മെസ്സി തന്നെയാണ്.





Next Story

RELATED STORIES

Share it