Football

സൂപ്പര്‍ ഫ്രീകിക്കുമായി മെസ്സി; പിഎസ്ജി ടോപ് വണ്ണില്‍ തന്നെ

റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്.

സൂപ്പര്‍ ഫ്രീകിക്കുമായി മെസ്സി; പിഎസ്ജി ടോപ് വണ്ണില്‍ തന്നെ
X


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ കരുത്തരായ പിഎസ്ജിക്ക് ജയം.നൈസിനെതിരേ 2-1ന്റെ ജയമാണ് പിഎസ്ജി നേടിയത്. ലയണല്‍ മെസ്സി(29), കിലിയന്‍ എംബാപ്പെ (83) എന്നിവരാണ് പിഎസ്ജിയ്ക്കായി ഗോള്‍ നേടിയത്. 20 വാര അകലെ നിന്നുള്ള ഫ്രീകിക്കിലൂടെയാണ് മെസ്സി സ്‌കോര്‍ ചെയ്തത്.സബ്ബായി വന്നാണ് കിലിയന്‍ എംബാപ്പെ വിജയഗോള്‍ നേടിയത്.


സ്പാനിഷ് ലീഗില്‍ മല്ലോര്‍ക്കയെ പരാജയപ്പെടുത്തി ബാഴ്‌സലോണ വീണ്ടും ഒന്നാം സ്ഥാനത്തെത്തി.റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് സെവിയ്യയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.







Next Story

RELATED STORIES

Share it