Football

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് വിജയതുടക്കം; ജര്‍മ്മന്‍ കപ്പില്‍ ഡോര്‍ട്ട്മുണ്ട്

കമ്മ്യൂണിറ്റി ഷീല്‍ഡിനായുള്ള പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി.

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് വിജയതുടക്കം; ജര്‍മ്മന്‍ കപ്പില്‍ ഡോര്‍ട്ട്മുണ്ട്
X



പാരിസ്: പുതിയ സീസണില്‍ ക്ലബ്ബ് ഫുട്‌ബോളിന് യൂറോപ്പില്‍ തുടക്കമായി.ഇന്ന് ഫ്രഞ്ച് ലീഗില്‍ നടന്ന ആദ്യമല്‍സരത്തില്‍ പിഎസ്ജി ട്രോയ്‌സിനെ 2-1ന് തോല്‍പ്പിച്ചു. പുതിയ സൈനിങുകളായ റാമോസ്, ഡൊണ്ണരുമ്മ, വിജനല്‍ഡാം എന്നിവരും നെയ്മറും ഇന്ന് ഇറങ്ങിയിട്ടില്ല.


ജര്‍മ്മന്‍ കപ്പില്‍ വെഹന്‍ വെസ്‌ബൈഡനെ തോല്‍പ്പിച്ച് ഡോര്‍ട്ട്മുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം. സൂപ്പര്‍ താരം എര്‍ലിങ് ഹാലന്റ് ഹാട്രിക്ക് നേടി.


കമ്മ്യൂണിറ്റി ഷീല്‍ഡിനായുള്ള പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് ലെസ്റ്റര്‍ സിറ്റിയാണ് മാഞ്ചസ്റ്ററിനെ തോല്‍പ്പിച്ചത്.




Next Story

RELATED STORIES

Share it