ലെവന്ഡോസ്കിയ്ക്ക് റെക്കോഡ്; ബുണ്ടസയില് ബയേണ് ഒന്നില്
തുടര്ച്ചയായ ഒമ്പത് മല്സരങ്ങളില് ഗോള് നേടുന്ന താരമെന്ന റെക്കോഡിനാണ് പോളണ്ട് താരമായ ലെവന്ഡോസ്കി അര്ഹനായത്. ഒമ്പത് മല്സരങ്ങളില് നിന്ന് 13 ഗോളുകളാണ് താരം നേടിയത്.

SRF27 Oct 2019 4:09 AM GMT
ബെര്ലിന്: ബുണ്ടസ ലീഗില് റെക്കോഡ് നേട്ടവുമായി ലെവന്ഡോസ്കി. യൂണിയന് ബെര്ലിനെതിരേ നേടിയ ഒരു ഗോളാണ് ബയേണ് മ്യൂണിക്ക് താരത്തിന് റെക്കോഡ് നേട്ടം നല്കിയത്. തുടര്ച്ചയായ ഒമ്പത് മല്സരങ്ങളില് ഗോള് നേടുന്ന താരമെന്ന റെക്കോഡിനാണ് പോളണ്ട് താരമായ ലെവന്ഡോസ്കി അര്ഹനായത്. ഒമ്പത് മല്സരങ്ങളില് നിന്ന് 13 ഗോളുകളാണ് താരം നേടിയത്. ഡോര്ട്ട്മുണ്ട് താരം ഒബമയാങ്ങിന്റെ എട്ട് മല്സരമെന്ന റെക്കോഡാണ് ലെവന്ഡോസ്കി തകര്ത്തത്. ഈ സീസണില് ആകെ 18 ഗോളാണ് ലെവന്ഡോസ്കി നേടിയത്. ഒബമയാങ്ങ് തുടര്ച്ചയായ എട്ട് മല്സരങ്ങളില് സ്കോര് ചെയ്തിരുന്നു. യൂണിയന് ബെര്ലിനെതിരേ 2-1ന്റെ ജയമാണ് ബയേണ് കരസ്ഥമാക്കിയത്. ബെഞ്ചമിന് പവാറാണ് ബയേണിന്റെ ആദ്യ ഗോള് നേടിയത്. ബുണ്ടസയില് നടന്ന മറ്റൊരു മല്സരത്തില് ബൊറൂസിയ ഡോട്ട്മുണ്ടിനെ ഷാല്ക്കെ ഗോള്രഹിത സമനിലയില് പിടിച്ചു.
RELATED STORIES
ഖത്തറിനെ വീഴ്ത്തി സൗദി ഫൈനലിൽ
6 Dec 2019 1:38 AM GMTമാധ്യമപ്രവര്ത്തകയ്ക്കു നേരെ അതിക്രമം; തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി റിമാന്റില്
5 Dec 2019 6:41 PM GMT