Football

ഹാട്രിക്ക് ലെവന്‍ഡോസ്‌കി; ബയേണിന് തകര്‍പ്പന്‍ ജയം; എംബാപ്പെ മികവില്‍ പിഎസ്ജി

കിലിയന്‍ എംബാപ്പെ, കെഹറര്‍ എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്.

ഹാട്രിക്ക് ലെവന്‍ഡോസ്‌കി; ബയേണിന് തകര്‍പ്പന്‍ ജയം; എംബാപ്പെ മികവില്‍ പിഎസ്ജി
X


ബെര്‍ലിന്‍: ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യുണിക്ക് വിജയപാതയില്‍ തിരിച്ചെത്തി. ഇന്ന് എട്ടാം സ്ഥാനത്തുള്ള എഫ് സി കൊലണിനെതിരേ നാല് ഗോളിന്റെ ജയമാണ് ബയേണ്‍ നേടിയത്. ജയത്തോടെ ബയേണിന്റെ ഒന്നാം സ്ഥാനത്തെ ലീഡ് ആറ് പോയിന്റായി. രണ്ടാം സ്ഥാനത്ത് ബോറൂസിയാ ഡോര്‍ട്ട്മുണ്ടാണുള്ളത്. ബയേണിനായി ലെവന്‍ഡോസ്‌കി ഹാട്രിക്ക് നേടി. മറ്റൊരു ഗോള്‍ ടൊലിസോയുടെ വകയാണ്. രണ്ട് ഗോളിന് വഴിയൊരുക്കിയത് മുള്ളറും മറ്റ് രണ്ട് ഗോളികള്‍ക്ക് സാനെയുമാണ് വഴിയൊരുക്കിയത്. ലെവന്‍ഡോസ്‌കിയുടെ 300ാം ബുണ്ടസാ ലീഗ് ഗോളാണ്.



ഫ്രഞ്ച് ലീഗ് വണ്ണില്‍ ബ്രീസ്റ്റിനെതിരേ പിഎസ്ജി എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം നേടി. കിലിയന്‍ എംബാപ്പെ, കെഹറര്‍ എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്. ലീഗില്‍ പിഎസ്ജിക്ക് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന നൈസിനേക്കാള്‍ 10 പോയിന്റിന്റെ ലീഡുണ്ട്.




Next Story

RELATED STORIES

Share it