മാര്‍ട്ടിനെസ് വരുന്നൂ, ബാഴ്‌സയിലേക്ക്; പകരം ഗ്രീസ്മാനെ വിട്ടുനല്‍കും
എന്നാല്‍ കഴിഞ്ഞ വര്‍ഷം ടീമിലെത്തിയ ഫ്രഞ്ച് താരം ഗ്രീസ്മാന്റെ തീരുമാനം ഇതുവരെ പുറത്തgവന്നിട്ടില്ല

ക്യാംപ് നൗ: അര്‍ജന്റീനന്‍ താരം ലൗട്ടേരോ മാര്‍ട്ടിനെസിനെ റാഞ്ചാനൊരുങ്ങി ബാഴ്‌സലോണ. ഇന്റര്‍മിലാന്‍ സ്‌ട്രൈക്കറെ സ്വന്തമാക്കാന്‍ ബാഴ്‌സ വിട്ടുനല്‍കുന്നതാവട്ടെ ക്ലബ്ബിന്റെ പുത്തന്‍ സൈനിങ് അന്റോണിയാ ഗ്രീസ്മാനെ. ബാഴ്‌സയിലേക്ക് വരാന്‍ താന്‍ ആഗ്രഹിക്കുന്നതായി 20 കാരനായ മാര്‍ട്ടിനെസ് അറിയിച്ചതോടെ കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ കഴിഞ്ഞ വര്‍ഷം ടീമിലെത്തിയ ഫ്രഞ്ച് താരം ഗ്രീസ്മാന്റെ തീരുമാനം ഇതുവരെ പുറത്തgവന്നിട്ടില്ല. ഇന്റര്‍മിലാന്‍ ഗ്രീസ്മാനെ സ്വന്തമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ബാഴ്‌സയിലെത്തിയ ഗ്രീസ്മാനാവട്ടെ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയര്‍ന്നിട്ടുമില്ല. മെസ്സിക്കും സുവാരസിനുമൊപ്പും ഗ്രീസ്മാന്‍ തിളങ്ങുമെന്ന് കരുതിയെങ്കിലും ബാഴ്‌സയുടെ കണക്ക് കൂട്ടല്‍ തെറ്റി. പിഎസ്ജി താരം നെയ്മര്‍ക്കൊപ്പം ഇത്തവണ മാര്‍ട്ടിനെസും കറ്റാലന്‍സ് നിരയിലേക്കെത്തുമെന്നാണ് ട്രാന്‍സ്ഫര്‍ വിപണിയിലെ റിപോര്‍ട്ട്. ഏത് ശക്തമായ ഡിഫന്‍സിനെതിരേയും കൂളായി കളിക്കാന്‍ കഴിയുന്ന അപൂര്‍വ പ്രതിഭയാണ് മാര്‍ട്ടിനെസ് എന്ന് ബാഴ്‌സ മുന്‍ താരം സാവി അലോണ്‍സയും വ്യക്തമാക്കി.
RELATED STORIES
ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMTഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസില്‍ കേരളാ...
20 Sep 2023 1:15 PM GMTനയതന്ത്ര സ്വര്‍ണക്കടത്ത്: ഒളിവിലായിരുന്ന പ്രതി രതീഷിനെ അറസ്റ്റ് ചെയ്തു
20 Sep 2023 12:14 PM GMT