Football

എംബാപ്പെയ്ക്ക് 32ാം ഗോള്‍; പിഎസ്ജിയുടെ സീസണ് ജയത്തോടെ അവസാനം

എംബാപ്പെയ്ക്ക് 32ാം ഗോള്‍; പിഎസ്ജിയുടെ സീസണ് ജയത്തോടെ അവസാനം
X

പാരിസ്: കിലിയന്‍ എംബാപ്പെയുടെ 32ാം ഗോളോടെ ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ സീസണ് തകര്‍പ്പന്‍ അവസാനം. നേരത്തെ കിരീടം നേടിയ പിഎസ്ജി ഡിജോണിനെ 4-0ത്തിന് തോല്‍പ്പിച്ചാണ് 91 പോയിന്റോടെ സീസണിന് അന്ത്യം കുറിച്ചത്. എംബാപ്പെ സീസണിലെ 32ാം ഗോള്‍ നേടി.

ഗോള്‍ നേട്ടത്തില്‍ ഈ സീസണില്‍ മെസ്സിക്ക് താഴെയാണ് എംബാപ്പെ ഫിനിഷ് ചെയ്തത്. എഡിസണ്‍ കവാനി, ഡി മരിയ, ലോയിക്ക് മെപേ എന്നിവരാണ് മല്‍സരത്തിലെ പിഎസ്ജിയുടെ മറ്റ് സ്‌കോറര്‍മാര്‍. ലിലേയാണ് പിഎസ്ജിക്ക് താഴെ രണ്ടാമതായി ലീഗില്‍ ഫിനിഷ് ചെയ്തത്. ലിയോണ്‍ മൂന്നും സെയ്ന്റ് എറ്റിനെ നാലാമതായും ഫിനിഷ് ചെയ്തു. ആരാധകനെ മര്‍ദിച്ചതിന് വിലക്ക് നേരിടുന്ന നെയ്മര്‍ മല്‍സരത്തില്‍ കളിച്ചിരുന്നില്ല.

Next Story

RELATED STORIES

Share it