Football

കിങ്‌സ് കപ്പ്: സാധ്യതാ ടീമില്‍ സഹലും ജോബി ജസ്റ്റിനും

മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും ജോബി ജസ്റ്റിനും ടീമില്‍ ഇടം നേടി. അടുത്ത മാസം തായ്‌ലന്റിലാണ് കിങ്‌സ് കപ്പ് അരങ്ങേറുക. 37 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്.

കിങ്‌സ് കപ്പ്: സാധ്യതാ ടീമില്‍ സഹലും ജോബി ജസ്റ്റിനും
X

ന്യൂഡല്‍ഹി: പുതുതായി ചുമതലയേറ്റ കോച്ച് ഇഗോര്‍ സ്റ്റിമാക്ക് കിങ്‌സ് കപ്പിനായുള്ള ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും ജോബി ജസ്റ്റിനും ടീമില്‍ ഇടം നേടി. അടുത്ത മാസം തായ്‌ലന്റിലാണ് കിങ്‌സ് കപ്പ് അരങ്ങേറുക. 37 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. മുന്‍ കോച്ച് കോണ്‍സ്‌റ്റൈന്‍ തഴയപ്പെട്ട പല താരങ്ങളെയും ഉള്‍പ്പെടുത്തി മികച്ച ടീമിനെയാണ് സ്റ്റിമാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഐ ലീഗില്‍ ഈസ്റ്റ് ബംഗളിനായി മികച്ച പ്രകടനം കാഴ്ചവച്ചതാണ് ജോബിന് ടീമില്‍ ഇടംനേടാന്‍ കാരണം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എമേര്‍ജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് സഹല്‍. ഐ ലീഗ്, ഐഎസ്എല്‍ എന്നീ ടൂര്‍ണ്ണമെന്റിലും ഏഷ്യാ കപ്പിലും മിന്നും പ്രകടനം നടത്തിയ താരങ്ങളെയാണ് ടീമിലേക്ക് പരിഗണിച്ചത്. അതിനിടെ, പരിക്കിന്റെ പിടിയിലുള്ള മലയാളി താരം ആഷിഖ് കുരുണിയന്‍, ജെ ജെ ഹോളിചരന്‍ നര്‍സാരി എന്നിവര്‍ ടീമില്‍ ഇടംപിടിച്ചിട്ടില്ല. ഈ മാസം 20ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന പരിശീലന ക്യാംപിന് ശേഷമാണ് അന്തിമടീമിനെ പ്രഖ്യാപിക്കുക. ജൂണ്‍ അഞ്ചിനാണ് ചാംപ്യന്‍ഷിപ്പ് അരങ്ങേറുക.

ടീം

ഗോള്‍കീപ്പര്‍: ഗുര്‍പ്രീത് സിങ് സന്ധു, വിശാല്‍ കെയ്ത്ത്, അമരീന്ദര്‍ സിങ്, കമല്‍ജിത്ത് സിങ്

മുന്നേറ്റം: ബല്‍വന്ത് സിങ്, സുനില്‍ ഛേത്രി, ജോബി ജസ്റ്റിന്‍, സുമിത് പാസി, ഫാറൂഖ് ചൗധരി, മന്‍വീര്‍ സിങ്

പ്രതിരോധം: പ്രിതം കൊട്ടാള്‍, നിഷു കുമാര്‍, സന്ദേശ് ജിങ്കന്‍, ആദില്‍ ഖാന്‍,രാഹുല്‍ ഭേക്കെ, അന്‍വര്‍ അലി, സുഭാഷിഷ് ബോസ്, നാരായന്‍ ദാസ്.

മധ്യനിര: ഉദാന്ത സിങ്, ജാക്കി ചന്ദ് സിങ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, അനിരുദ്ധ് ഥാപ, റയ്‌നിയര്‍ ഫെര്‍ണാണ്ടസ്, ബിക്രംജിത് സിങ്, ദന്‍പാല്‍ ഗണേഷ്, പ്രണോയ് ഹാള്‍ഡര്‍, റൗളിന്‍ ബോര്‍ഗസ്, ജര്‍മ്മന്‍പ്രീത് സിങ്, വിനീത് റായ്, സഹല്‍ അബ്ദുല്‍ സമദ്, അമര്‍ജിത് സിങ്, റെഡിം താങ്, ലാലിന്‍സ്വൂല ചാന്ദെ, നന്ദ കുമാര്‍, മൈക്കല്‍ സുസൈരാജ്, കോമള്‍ തട്ടാല്‍.

Next Story

RELATED STORIES

Share it