Football

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍: ടോം ജോസ് പ്രസിഡന്റ്

പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച എ പ്രദീപ്കുമാര്‍ എംഎല്‍എയെയാണ് ടോം ജോസ് പരജായപ്പെടുത്തിയത്.11 നെതിരെ 29 വോട്ടുകള്‍ക്കായിരുന്നു ടോം ജോസിന്റെ വിജയം.ആറു വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കും രണ്ട് ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍: ടോം ജോസ് പ്രസിഡന്റ്
X

കൊച്ചി: വര്‍ഷങ്ങള്‍ക്കു ശേഷം കേരള ഫുട്ബോള്‍ അസോസിയേഷന്‍(കെഎഫ്എ)നില്‍ ഭരണമാറ്റം. ഇന്ന് കൊച്ചിയില്‍ നടന്ന കെഎഫ്എ ജനറല്‍ ബോഡി യോഗത്തില്‍ നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ ടോം ജോസ്(ഇടുക്കി) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച എ പ്രദീപ്കുമാര്‍ എംഎല്‍എയെയാണ് ടോം ജോസ് പരജായപ്പെടുത്തിയത്.11 നെതിരെ 29 വോട്ടുകള്‍ക്കായിരുന്നു ടോം ജോസിന്റെ വിജയം.ആറു വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കും രണ്ട് ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്.

വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഏഴു പേരാണ് മല്‍സരിച്ചത്. കെ പി സണ്ണി, കെ കെ ഗോപാലകൃഷ്ണന്‍ (കൊല്ലം), രഞ്ജി കെ ജേക്കബ് (പത്തനംതിട്ട), എ വി മോഹനന്‍ (കണ്ണൂര്‍), അബ്ദുല്‍ കരീം (മലപ്പുറം), പി പൗലോസ് (എറണാകുളം) എന്നിവര്‍ കൂടുതല്‍ വോട്ടുകള്‍ നേടി വിജയിച്ചു. ജോയിന്റ് സെക്രട്ടറിമാരായി ടികെഎം മുഹമ്മദ് റഫീഖ് (കാസര്‍കോട്), എസ് അച്ചു(കോട്ടയം) എന്നിവരും വിജയിച്ചു. പാലക്കാട് നിന്നുള്ള എം ശിവകുമാറിനെ വോട്ടെടുപ്പില്ലാതെയാണ് ഖജാന്‍ജിയായി തിരഞ്ഞെടുത്തത്. രണ്ട് ദശാബ്ദക്കാലത്തോളം കെഎഫ്എയെ നയിച്ച കെഎംഐ മേത്തര്‍ ഇത്തവണ മല്‍സര രംഗത്തുണ്ടായിരുന്നില്ല. മേത്തറെ ഓണററി പ്രസിഡന്റായി പുതിയ ഭരണസമിതി നോമിനേറ്റ് ചെയ്തു. നിലവില്‍ എഐഎഫ്എഫിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് കെഎം ഐ മേത്തര്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പില്ലാത്തതിനാല്‍ നിലവിലെ സെക്രട്ടറി അനില്‍കുമാര്‍ തന്നെ ഈ സ്ഥാനത്ത് തുടരും.

Next Story

RELATED STORIES

Share it