Football

കേരള ബ്ലാസ്‌റ്റേഴ്‌സ് യുഎഇ പര്യടനം അവസാനിപ്പിച്ചത് സംഘാടകരുടെ അനാസ്ഥ മൂലമെന്ന്

കേരള ബ്ലാസ്‌റ്റേഴ്‌സ് യുഎഇ പര്യടനം അവസാനിപ്പിച്ചത് സംഘാടകരായ മിച്ചി സ്‌പോര്‍ട്‌സിന്റെ അനാസ്ഥ മൂലമാണെന്ന് മുഖ്യ സ്‌പോണ്‍സര്‍ ആയിരുന്ന എമിറേറ്റ്‌സ് ഫസ്റ്റ് മാനേജിങ് ഡയറക്ടര്‍ ജമാദ് ഉസ്മാന്‍. ഇതേക്കുറിച്ച് മിച്ചി സ്‌പോര്‍ട്‌സ് പ്രിതിനിധികള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്‌റ്റേഴ്‌സ് യുഎഇ പര്യടനം അവസാനിപ്പിച്ചത് സംഘാടകരുടെ അനാസ്ഥ മൂലമെന്ന്
X

ദുബയ്: കേരള ബ്ലാസ്‌റ്റേഴ്‌സ് യുഎഇ പര്യടനം അവസാനിപ്പിച്ചത് സംഘാടകരായ മിച്ചി സ്‌പോര്‍ട്‌സിന്റെ അനാസ്ഥ മൂലമാണെന്ന് മുഖ്യ സ്‌പോണ്‍സര്‍ ആയിരുന്ന എമിറേറ്റ്‌സ് ഫസ്റ്റ് മാനേജിങ് ഡയറക്ടര്‍ ജമാദ് ഉസ്മാന്‍. ഇതേക്കുറിച്ച് മിച്ചി സ്‌പോര്‍ട്‌സ് പ്രിതിനിധികള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

എമിറേറ്റ്‌സ് ഫസ്റ്റ് മിച്ചി സ്‌പോര്‍ട്‌സുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു ലക്ഷം ദിര്‍ഹമാണ് എല്ലാ മാച്ചുകള്‍ക്കുമായി ടൈറ്റില്‍ സ്‌പോണ്‍സര്‍ എന്ന നിലയ്ക്ക് നല്‍കേണ്ടത്. അതില്‍ 50,000 ദിര്‍ഹം അഡ്വാന്‍സായി മിച്ചി സ്‌പോര്‍ട്‌സ് സ്വീകരിച്ചിരുന്നു. ബാക്കി 50,000 ദിര്‍ഹം രണ്ടു മാച്ചുകള്‍ക്കു ശേഷമാണ് കൊടുക്കാമെന്നേറ്റത്. ദുബയില്‍ നടന്ന ആദ്യ മാച്ചില്‍ തന്നെ ധാരണപ്രകാരമുള്ള ടെലിവിഷന്‍ ലൈവ് ടെലികാസ്റ്റിങ്, മീഡിയ കവറേജിങ്, സ്‌റ്റേഡിയം ബ്രാന്‍ഡിങ് തുടങ്ങി ഒരു സ്‌പോണ്‍സര്‍ക്കു ലഭിക്കേണ്ട എല്ലാ സൗകര്യങ്ങളും നല്‍കുന്നതില്‍ മിച്ചി സ്‌പോര്‍ട്‌സ് വീഴ്ച വരുത്തിയിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ യാത്രാസൗകര്യം, താമസം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും മിച്ചീസ് സ്‌പോര്‍ട്‌സ് അവഗണിച്ചു.

ഇതാണ് യാഥാര്‍ഥ്യം എന്നിരിക്കെ, മിച്ചീസ് സ്‌പോര്‍ട്‌സ് ഇപ്പോള്‍ ദുഷ്പ്രചാരണങ്ങളുമായി രംഗത്തിറക്കിയിരിക്കുകയാണെന്ന് ജമാദ് ആരോപിച്ചു. ഒരു ലക്ഷം ദിര്‍ഹം സ്‌പോണ്‍സര്‍ഷിപ് ചാര്‍ജായി നിശ്ചയിച്ച കരാര്‍ നില നില്‍ക്കെ 2 ലക്ഷം ദിര്‍ഹമിന് ധാരണയായി എന്നാണ് ഇവര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക പത്രക്കുറിപ്പില്‍ കാര്യങ്ങള്‍ വ്യക്തമാണെങ്കിലും ചില മാധ്യമങ്ങള്‍ ഇതില്‍ എമിറേറ്റ്‌സ് ഫസ്റ്റിനെ വലിച്ചിഴക്കുന്നത് വേദനാജനകമാണ്.

മിച്ചീസ് സ്‌പോര്‍ട്‌സിന്റെ കരാര്‍ ലംഘനത്തിനെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായി ജമാദ് ഉസ്മാന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it