ഡ്യുറന്റ് കപ്പ് : കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു
സെപ്തംബര്‍ 11ന് ഇന്ത്യന്‍ നേവിയുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മല്‍സരം. വിവേകാനന്ദ യുബ ഭാരതി ക്രിരന്‍ഗന്‍ (വിവൈബികെ) സ്റ്റേഡിയത്തിലാണ് മല്‍സരം. ഇതേവേദിയില്‍വച്ച് സെപ്തംബര്‍ 15ന് ബംഗളൂരു എഫ്‌സിയുമായി കളിക്കും. മൂന്നാം മത്സരം ഡല്‍ഹി എഫ്‌സിയുമായി സെപ്തംബര്‍ 21ന്
കൊച്ചി: ഡ്യൂറന്റ് കപ്പ് ചാംപ്യന്‍ഷിപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് കീഴിലാണ് ടീം ഇറങ്ങുന്നത്.
ഗോള്‍ കീപ്പര്‍മാര്‍- അല്‍ബിനോ ഗോമെസ്, പ്രബുക്ഷണ്‍ സിങ് ഗില്‍, സച്ചിന്‍ സുരേഷ്.
പ്രതിരോധം -വി ബിജോയ്, എനെസ് സിപോവിച്ച്, ജെസെല്‍ കര്‍ണെയ്‌റോ, അബ്ദുള്‍ ഹക്കു, സഞ്ജീവ് സ്റ്റാലിന്‍, ഹോര്‍മിപാം റുയ്-വാ, ഷഹജാസ് തെക്കന്‍, ധെനചന്ദ്ര മീട്ടി, സന്ദീപ് സിങ്.
മധ്യനിര- ജീക്‌സണ്‍ സിങ്, സഹല്‍ അബ്ദുള്‍ സമദ്, കെ പി രാഹുല്‍, അഡ്രിയാന്‍ ലുണ, സുഖം യോയ്‌ഹെന്‍ബ മീട്ടി, ലാല്‍തംഗ ഖോള്‍റിങ്, കെ ഗൗരവ്, ഹര്‍മന്‍ജോത് ഖബ്ര, ഗിവ്‌സണ്‍ സിങ്, ആയുഷ് അധികാരി, കെ പ്രശാന്ത്, സെയ്ത്യാസെന്‍ സിങ്, വിന്‍സി ബരെറ്റോ, അനില്‍ ഗവോങ്കര്‍.
മുന്നേറ്റനിര- ഹോര്‍ജെ പെരേര ഡയസ്, വി എസ് ശ്രീക്കുട്ടന്‍, ചെഞ്ചൊ ഗെല്‍ഷന്‍ എന്നിങ്ങനെയാണ് ഡ്യുറന്റ് കപ്പിനുള്ള ടീം
ഡ്യൂറന്റ് കപ്പ് ചാംപ്യന്‍ഷിപ്പ് ഈ സീസണ്‍ ഐഎസ്എലിനുള്ള ഒരുക്കം കൂടിയാണ് ബ്ലാസ്റ്റേഴ്‌സിന്.സെപ്തംബര്‍ 11ന് ഇന്ത്യന്‍ നേവിയുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മല്‍സരം. വിവേകാനന്ദ യുബ ഭാരതി ക്രിരന്‍ഗന്‍ (വിവൈബികെ) സ്റ്റേഡിയത്തിലാണ് മല്‍സരം. ഇതേവേദിയില്‍വച്ച് സെപ്തംബര്‍ 15ന് ബംഗളൂരു എഫ്‌സിയുമായി കളിക്കും. മൂന്നാം മത്സരം ഡല്‍ഹി എഫ്‌സിയുമായി സെപ്തംബര്‍ 21ന്. മോഹന്‍ ബഗാന്‍ ക്ലബ്ബ് ഗ്രൗണ്ടിലാണ് കളി.ഡ്യൂറന്റ് കപ്പിനായി തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.ഡ്യുറന്റ് കപ്പ്, ടീമിന് നല്ല മല്‍സര പരിചയം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച മല്‍സരങ്ങളുണ്ടാകുമെന്നും വിശ്വാസമുണ്ട്. ഈ മല്‍സരങ്ങള്‍ കളിക്കാരുടെ ആത്മവിശ്വാസത്തിന് വീര്യവും, കൂടുതല്‍ പ്രചോദനവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT