ഐഎസ്എല്‍; കൊമ്പന്‍മാര്‍ക്ക് വിജയതുടക്കം; ലൂണയ്ക്കും ഇവാനും ഗോള്‍
ഈസ്റ്റ് ബംഗാളിനെതിരേ 3-1ന്റെ ജയമാണ് മഞ്ഞപ്പട നേടിയത്.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ മഞ്ഞപ്പടയുടെ ആരാധകരുടെ മുന്നില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്താണ് കൊമ്പന്‍മാര്‍ വരവറിയിച്ചത്. 3-1ന്റെ ജയമാണ് മഞ്ഞപ്പട നേടിയത്. അഡ്രിയാന്‍ ലൂണ(72), പുതിയ സൈനിങ് ഇവാന്‍ കലിയുഷ്‌നി (82, 89) എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്.
ആദ്യപകുതിയില്‍ ഇരുടീമും മികച്ച ആക്രമണം നടത്തിയെങ്കിലും ഗോള്‍ അന്യം നിന്നു. ഈസ്റ്റ് ബംഗാള്‍ മികച്ച അവസരങ്ങളും സൃഷ്ടിച്ചു.ഗോള്‍രഹിതമായി ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് നിറയെ അവസരങ്ങള്‍ സൃഷ്ടിച്ച് മേല്‍ക്കോയ്മ നേടി. ഹര്‍മന്‍ ജോത് ഖാബ്ര നല്‍കിയ പാസ്സ് ഹാഫ് വോളിയിലൂടെ ലൂണ വലയിലെത്തിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് നല്‍കിയത്. പിന്നീട് കേരളം ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. പൂട്ടിയക്ക് പകരമെത്തിയ ഇവാന്‍ കലിയുഷ്‌നി 82ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ലീഡുയര്‍ത്തി. 87ാം മിനിറ്റില്‍ അലക്‌സ് ലിമയി ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോള്‍ നേടി. 89ാം മിനിറ്റില്‍ കലിയുഷ്‌നി കോര്‍ണര്‍ കിക്കില്‍ ലഭിച്ച പന്ത് ഗോളാക്കി കേരളത്തിന്റെ ഗോളുകളുടെ എണ്ണം മൂന്നാക്കി മഞ്ഞപ്പടയ്ക്ക് സീസണിലെ ആദ്യ ജയം നല്‍കി
Debut so good, he had to bring the moves! 🕺#KBFCEBFC #ഒന്നായിപോരാടാം #KBFC pic.twitter.com/X9G9Z0QQQR
— Kerala Blasters FC (@KeralaBlasters) October 7, 2022
RELATED STORIES
ഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMTകര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMT