ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ഭീമന്‍ പോരാട്ടങ്ങള്‍; യുവന്റസ് ലിയോണിനെതിരേ
പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മല്‍സരങ്ങളാണ് ഇന്ന് നടക്കുന്നത്. ആദ്യ മല്‍സരത്തില്‍ യുവന്റസ് ലിയോണിനെയും രണ്ടാം മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റിയെയും നേരിടും.

ടൂറിന്‍: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍ക്ക് യൂറോപ്പ് സാക്ഷ്യം വഹിക്കും. പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മല്‍സരങ്ങളാണ് ഇന്ന് നടക്കുന്നത്. ആദ്യ മല്‍സരത്തില്‍ യുവന്റസ് ലിയോണിനെയും രണ്ടാം മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റിയെയും നേരിടും.
യുവന്റസ് ലിയോണിനെതിരേ ആദ്യ പാദത്തില്‍ തോറ്റിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുവന്റസിന്റെ തോല്‍വി. രണ്ടാം പാദത്തില്‍ വന്‍ തിരിച്ചുവരവ് നടത്താനാണ് കോച്ച് സാരിയുടെ ടീം ഇന്നിറങ്ങുന്നത്. ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിന്റെ ഫോമിലായ്മ ടീമിന് തിരിച്ചടിയാണ്. കിരീടം നേടിയെങ്കിലും അവസാന രണ്ട് മല്‍സരങ്ങളിലേറ്റ തോല്‍വി യുവന്റസിനെ പ്രതിസന്ധിയിലാക്കുന്നു. മല്‍സരം യുവന്റസിന്റെ ഹോം ഗ്രൗണ്ടിലാണ് നടക്കുന്നത്. റയല്‍മാഡ്രിഡ് -സിറ്റി മല്‍സരം മാഞ്ചസ്റ്ററിലാണ് നടക്കുക. മല്‍സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ്.
RELATED STORIES
റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTമലപ്പുറത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒമ്പതാം ക്ലാസ്...
16 Sep 2023 5:11 AM GMTമഞ്ചേരിയില് ആശങ്കയൊഴിഞ്ഞു; നിരീക്ഷണത്തില്കഴിഞ്ഞ 82 വയസ്സുകാരിക്ക്...
15 Sep 2023 6:24 AM GMTനിപ രോഗലക്ഷണം; മഞ്ചേരിയില് ഒരാള് നിരീക്ഷണത്തില്, മലപ്പുറം, കണ്ണൂര് ...
13 Sep 2023 2:18 PM GMTമലപ്പുറത്തും നിപ ജാഗ്രത; ഒരാള് നിരീക്ഷണത്തില്
13 Sep 2023 2:15 PM GMTകരുളായിയില് വനത്തില് ഉരുള്പൊട്ടിയെന്നു സംശയം
11 Sep 2023 6:26 PM GMT