Football

ജാവിയര്‍ മഷ്‌കരാനോ അര്‍ജന്റീനാ അണ്ടര്‍ 20 ടീമിന്റെ കോച്ച്

അടുത്ത മാസം ടീമിന്റെ ചുമതലയേറ്റെടുക്കും.

ജാവിയര്‍ മഷ്‌കരാനോ അര്‍ജന്റീനാ അണ്ടര്‍ 20 ടീമിന്റെ കോച്ച്
X


ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനയുടെ പ്രധാന താരമായിരുന്ന ജാവിയര്‍ മഷ്‌കരാനോ അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിന്റെ കോച്ചാവും. മുന്‍ കോച്ച് ഫെര്‍നാഡോ ബാറ്റിസ്റ്റയ്ക്ക് പകരമാണ് മഷ്‌കരാനോ കോച്ചായി വരുന്നത്. 37കാരനായ താരം ആദ്യമായി പരിശീലിപ്പിക്കുന്ന ടീമാണ് അര്‍ജന്റീന. അടുത്ത മാസം ടീമിന്റെ ചുമതലയേറ്റെടുക്കും. 2020ല്‍ മഷ്‌കരോനോ ഫുട്‌ബോള്‍ കരിയറിന് വിരാമമിട്ടിരുന്നു. അര്‍ജന്റീനന്‍ ക്ലബ്ബ് എസ്റ്റൂഡിയന്റീസിനായാണ് മഷ്‌കരാനോ അവസാനമായി കളിച്ചത്. ലിവര്‍പൂള്‍, ബാഴ്‌സലോണ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച താരം നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it