Football

മലയാളി താരം സുഹൈര്‍ വി പിയെ ടീമിലെത്തിച്ച് ജെംഷഡ്പൂര്‍ എഫ് സി

മലയാളി താരം സുഹൈര്‍ വി പിയെ ടീമിലെത്തിച്ച് ജെംഷഡ്പൂര്‍ എഫ് സി
X

മുംബൈ: മലയാളി സൂപ്പര്‍ താരം സുഹൈര്‍ വിപിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കി ജെംഷഡ്പൂര്‍ എഫ്‌സി. ജെംഷഡ്പൂര്‍ കോച്ച് ഖാലിദ് ജാമിലിനൊപ്പം മുമ്പ് നോര്‍ത്ത് ഈസ്റ്റില്‍ താരം ഒരുമിച്ചുണ്ടായിരുന്നു. 2020-21 സീസണില്‍ ഏഴ് ഗോളും നാല് അസിസ്റ്റുമായി നോര്‍ത്ത് ഈസ്റ്റിനെ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതില്‍ ഖാലിദിനൊപ്പം സുഹൈറും ഉണ്ടായിരുന്നു. 2022ല്‍ ദേശീയ ടീമിലേക്കും സുഹൈറിനും വിളിയെത്തിയിരുന്നു. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ സൂപ്പര്‍ ഗെയ്ന്റസ് എന്നിവര്‍ക്കൊപ്പം താരം കളിച്ചിരുന്നു.അവസാനമായി ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരളയ്‌ക്കൊപ്പമാണ് കളിച്ചത്.താരം ടീമിനൊപ്പം പരിശീലനം തുടങ്ങിയതായി ക്ലബ്ബ് അറിയിച്ചു.



Next Story

RELATED STORIES

Share it