Football

ജമാല്‍ മുസിയാലയ്ക്ക് ഗുരുതര പരിക്ക്; പിഎസ്ജി-ബയേണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിനിടെ കാലൊടിഞ്ഞു

ജമാല്‍ മുസിയാലയ്ക്ക് ഗുരുതര പരിക്ക്; പിഎസ്ജി-ബയേണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിനിടെ കാലൊടിഞ്ഞു
X

ഫ്‌ളോറിഡ: ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിനിടെ ബയേണ്‍ മ്യൂണിക്ക് സൂപ്പര്‍ താരം ജമാല്‍ മുസിയാലയ്ക്ക് ഗുരുതര പരിക്കേറ്റു. പി എസ് ജിയുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ പോരില്‍ ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമിലായിരുന്നു പരിക്കേറ്റത്. പി എസ് ജിയുടെ പെനാല്‍റ്റി ബോക്‌സില്‍ മുസിയാലയുടെ കാല്‍ പി എസ് ജി ഗോള്‍ കീപ്പര്‍ ഡോണറുമ്മയുടെ കാലില്‍ കൂട്ടിമുട്ടുകയായിരുന്നു.

മുസിയാലയുടെ പരിക്കുകണ്ട് ഡോണറുമ്മ തലയില്‍ കൈവെയ്ക്കുന്നതും കാണാമായിരുന്നു. ഇത് പരിക്കിന്റെ വ്യാപ്തി വ്യക്തമാക്കി. എത്രകാലം താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമല്ല. മല്‍സരത്തില്‍ ബയേണിനെ രണ്ടുഗോളിന് മറികടന്ന് പി എസ് ജി സെമിയിലേക്ക് പ്രവേശിച്ചു.







Next Story

RELATED STORIES

Share it