ഇറ്റലിയുടെ ലോകകപ്പ് പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി; ഫെഡറിക്കേ കിയേസക്ക് പരിക്ക്; നാല് മാസം പുറത്ത്
മാര്‍ച്ചില്‍ നടക്കുന്ന ലോകകപ്പ് പ്ലേ ഓഫിലും കിയേസയ്ക്ക് കളിക്കാനാവില്ല.
BY FAR10 Jan 2022 5:55 PM GMT

X
FAR10 Jan 2022 5:55 PM GMT
ടൂറിന്‍: ഇറ്റലിയുടെ യുവന്റസ് അറ്റാക്കിങ് താരം ഫെഡറിക്കേ കിയേസയുടെ ഈ സീസണ് അവസാനം. താരത്തിന്റെ കാലിനേറ്റ പരിക്ക് അതിഗുരുതരമാണെന്നും നാല് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നും യുവന്റസ് അറിയിച്ചു. ഇന്ന് എ എസ് റോമയ്‌ക്കെതിരായ മല്‍സരത്തിനിടെ 32ാം മിനിറ്റിലാണ് താരത്തിന് പരിക്കേറ്റത്.കിയേസയുടെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. മുട്ടിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇറ്റാലിയന്‍ സീരി എയില്‍ മികച്ച തിരിച്ച് വരവ് നടത്തിയ യുവന്റസിന്റെ ടോപ് ഫോര്‍ പ്രതീക്ഷകള്‍ക്കാണ് ഇത് തിരിച്ചടിയാവുക. കൂടാതെ മാര്‍ച്ചില്‍ നടക്കുന്ന ലോകകപ്പ് പ്ലേ ഓഫിലും കിയേസയ്ക്ക് കളിക്കാനാവില്ല.

സൂപ്പര്‍ ഫോമിലുള്ള കിയേസ കഴിഞ്ഞ ദിവസം ടീമിനായി സ്‌കോര്‍ ചെയ്തിരുന്നു. റൊണാള്‍ഡോ ക്ലബ്ബ് വിട്ടതിന് ശേഷം യുവന്റസ് നിരയിലെ പ്രധാന താരമാണ് .
Next Story
RELATED STORIES
കെപിസിസി ഡിജിറ്റല് മീഡിയ ചുമതല ഡോ.പി സരിന്; സോഷ്യല് മീഡിയാ ചുമതല വി...
27 Jan 2023 4:34 PM GMTകേരള സ്കില്സ് എക്സ്പ്രസ് പദ്ധതിക്ക് തുടക്കമായി
27 Jan 2023 4:24 PM GMTഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കയില് നിന്ന് 12 ചീറ്റകള് കൂടി
27 Jan 2023 4:02 PM GMTത്രിപുരയില് സിപിഎം എംഎല്എയും കോണ്ഗ്രസ് നേതാവും ബിജെപിയില്
27 Jan 2023 3:53 PM GMTസംസ്ഥാന പ്രൊഫഷനല്സ് ഫാമിലി സമ്മേളനം 'പ്രോഫേസ് 2.0' നാളെ തുടങ്ങും
27 Jan 2023 3:37 PM GMTകണ്ണൂര് സ്വദേശിയായ 13കാരി ഹൃദയാഘാതത്തെത്തുടര്ന്ന് തമിഴ്നാട്ടില്...
27 Jan 2023 3:27 PM GMT