Football

ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം മരിയോ ബലോട്ടെല്ലി യുഎഇ ക്ലബ്ബായ അല്‍ ഇത്തിഫാഖില്‍

ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം മരിയോ ബലോട്ടെല്ലി യുഎഇ ക്ലബ്ബായ അല്‍ ഇത്തിഫാഖില്‍
X

യുഎഇ: ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം മരിയോ ബലോട്ടെല്ലി യുഎഇ ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബായ അല്‍ ഇത്തിഫാഖുമായി രണ്ടര വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു. ദുബായില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് 35കാരനായ ബലോട്ടെല്ലി അല്‍ ഇത്തിഫാഖിലെത്തിയത്. നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് അല്‍ ഇത്തിഫാഖ്. റെലഗേഷനില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വമ്പന്‍ സൈനിങ് നടന്നിരിക്കുന്നത്.

കഴിഞ്ഞ ജൂലായില്‍ ഇറ്റാലിയന്‍ ക്ലബ്ബായ ജെനോവയുമായുള്ള കരാര്‍ അവസാനിച്ച ശേഷം ഫ്രീ ഏജന്റായി തുടരുകയായിരുന്നു ബലോട്ടെല്ലി. ജെനോവയ്ക്കായി ആറു മല്‍സരങ്ങളില്‍ പകരക്കാരനായി ഇറങ്ങിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. നിലവില്‍ ലീഗില്‍ ആകെ ആറു ഗോളുകള്‍ മാത്രം നേടിയിട്ടുള്ള അല്‍ ഇത്തിഫാഖിന് ബലോട്ടെല്ലിയുടെ വരവ് ആക്രമണ നിരയില്‍ പുതിയ ഊര്‍ജ്ജം നല്‍കും. ആറു രാജ്യങ്ങളിലായി ബലോട്ടെല്ലി കളിക്കുന്ന പതിനാലാമത്തെ ക്ലബ്ബാണിത്.

Next Story

RELATED STORIES

Share it