Football

റോയ് കൃഷ്ണയുടെ സൈനിങ് പ്രഖ്യാപനം; ബെംഗളൂരു എഫ്‌സിയുടെ വ്യത്യസ്തമായ വീഡിയോ

ഒരു വീഡിയോയില്‍ ബെംഗളൂരുവിന്റെ ഇന്ത്യന്‍ സീനിയര്‍ താരം സുനില്‍ ഛേത്രിയാണ് പ്രതൃക്ഷപ്പെടുന്നത്.

റോയ് കൃഷ്ണയുടെ സൈനിങ് പ്രഖ്യാപനം; ബെംഗളൂരു എഫ്‌സിയുടെ വ്യത്യസ്തമായ വീഡിയോ
X


ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച സൈനിങായിരുന്നു റോയ് കൃഷ്ണയുടേത്. എടികെ മോഹന്‍ ബഗാന്റെ ഫിജി താരത്തെ ബെംഗളൂരു എഫ്‌സിയാണ് ഇത്തവണ സ്വന്തമാക്കിയത്. കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തിനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ മുന്നിലുണ്ടായിരുന്നു. എന്നാല്‍ ബെംഗളൂരു റോയ് കൃഷ്ണയെ സ്വന്തമാക്കുകയായിരുന്നു. താരത്തെ ടീമിലെത്തിച്ചതിന്റെ പ്രഖ്യാപനം ബെംഗളൂരു എഫ്‌സി വ്യത്യസ്തമായ രീതിയിലാണ് ഇന്ന് ട്വിറ്ററില്‍ അവതരിപ്പിച്ചത്. ട്വിറ്ററില്‍ രണ്ട് വീഡിയോയാണ് ബെംഗളൂരു ഇന്ന് പോസ്റ്റ് ചെയ്തത്. ഒരു വീഡിയോയില്‍ ബെംഗളൂരുവിന്റെ ഇന്ത്യന്‍ സീനിയര്‍ താരം സുനില്‍ ഛേത്രിയാണ് പ്രതൃക്ഷപ്പെടുന്നത്.












Next Story

RELATED STORIES

Share it