Football

ഒഗ്ബഷെയ്ക്ക് ചരിത്ര നേട്ടം; ഫിഫാ ടീം ഓഫ് ദി സീസണില്‍ ഇടം

77 മല്‍സരങ്ങളില്‍ നിന്നും 53 ഗോള്‍ താരം നേടിയിട്ടുണ്ട്.

ഒഗ്ബഷെയ്ക്ക് ചരിത്ര നേട്ടം; ഫിഫാ ടീം ഓഫ് ദി സീസണില്‍ ഇടം
X



മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് ഹൈദരാബാദ് എഫ് സി താരം ബാര്‍ത്തലോമെ ഒഗ്ബഷെയ്ക്ക് ചരിത്ര നേട്ടം. ഇഎ സ്‌പോര്‍ട്‌സ് ഫിഫ 2022 ടീം ഓഫ് ദി സീസണില്‍ നൈജീരിയന്‍ താരം ഇടം നേടി. ആദ്യമായാണ് ഒരു ഐഎസ്എല്‍ താരം ഈ നേട്ടം കൈവരിക്കുന്നത്. ഐഎസ്എല്ലിലെ ഓള്‍ ടൈം ടോപ് സ്‌കോററാണ് ഒഗ്ബഷെ. മുന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരമായ ഒഗ്ബഷെ, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, മുംബൈ സിറ്റി എന്നിവയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 77 മല്‍സരങ്ങളില്‍ നിന്നും 53 ഗോള്‍ താരം നേടിയിട്ടുണ്ട്.




Next Story

RELATED STORIES

Share it