ഗിവ്സണ് സിങ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള കരാര് നീട്ടി
പുതിയ കരാര് പ്രകാരം 2024 വരെ ഗിവ്സണ് ക്ലബ്ബില് തുടരും. മണിപ്പൂരിലെ മൊയ്രംഗില് നിന്നുള്ള താരമായ ഗിവ്സണ് സിങ് പഞ്ചാബ് എഫ്സിയിലൂടെയാണ് പ്രഫഷണല് കരിയര് തുടങ്ങിയത്

കൊച്ചി: യുവതാരം ഗിവ്സണ് സിങുമായുള്ള കരാര് ഒരു വര്ഷത്തേക്ക് കൂടി ദീര്ഘിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. പുതിയ കരാര് പ്രകാരം 2024 വരെ ഗിവ്സണ് ക്ലബ്ബില് തുടരും. മണിപ്പൂരിലെ മൊയ്രംഗില് നിന്നുള്ള താരമായ ഗിവ്സണ് സിങ് പഞ്ചാബ് എഫ്സിയിലൂടെയാണ് പ്രഫഷണല് കരിയര് തുടങ്ങിയത്. ക്ലബ്ബിലെ ശ്രദ്ധേയമായ പ്രകടനം ഗിവ്സണ് സിങിനെ ദേശീയ യൂത്ത് ടീമിലെത്തിച്ചു. 2016ല്, ഓള് ഇന്ത്യ ഫുട്ബോള് ഫെഡറേഷന്റെ എലൈറ്റ് അക്കാദമിയുടെ ഭാഗമായി.
ഇന്ത്യന് ആരോസില് ചേരുന്നതിന് മുമ്പ് അക്കാദമിയില് മൂന്ന് വര്ഷം പരിശീലിച്ചു. 2018ല് മലേസ്യയില് നടന്ന എഎഫ്സി അണ്ടര്16 ചാമ്പ്യന്ഷിപ്പില് ഇന്ത്യന് ടീമിനെ ക്വാര്ട്ടര് ഫൈനല് വരെ എത്തിക്കുന്നതില് 19 കാരനായ താരം നിര്ണായക പങ്കുവഹിച്ചിരുന്നു. നിരവധി തവണ ഇന്ത്യയുടെ അണ്ടര്17 ടീമിനെ പ്രതിനിധീകരിച്ച താരം, 2019ല് റഷ്യക്കെതിരായ രാജ്യാന്തര സൗഹൃദ മല്സരത്തിലാണ് അണ്ടര് 19 ടീമില് അരങ്ങേറ്റം കുറിച്ചത്. കുറച്ചുകാലം ഇന്ത്യന് ആരോസിനായും പന്തുതട്ടി.
ഐഎസ്എല് ഏഴാം സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലെത്തിയത്. ക്ലബ്ബിനായി കഴിഞ്ഞ സീസണില് മൂന്നു മല്സരങ്ങള് കളിക്കുകയും ചെയ്തു.കേരള ബ്ലാസ്റ്റേഴ്സില് തുടരാനാവുന്നതില് സന്തോഷവും അഭിമാനവുമുണ്ടെന്ന് ഗിവ്സണ് സിങ് പറഞ്ഞു. ഗിവ്സണ് മികച്ച ശരീരസ്ഥിതിയും സാമര്ഥ്യവുമുള്ള താരമാണെന്നും, വരാനിരിക്കുന്ന സീസണുകളിലും അത്തരമൊരു താരത്തോടൊപ്പം പ്രവര്ത്തിക്കുന്നത് സന്തോഷകരമാണെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്ട്ടിങ് ഡയറക്ടര് കരോളിസ് സ്കിന്കിസ് പറഞ്ഞു.
RELATED STORIES
100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല ബാങ്കില് വിജിലൻസ്...
30 Jun 2022 11:57 AM GMTബംഗാളില് വീണ്ടും മമതയുടെ മുന്നേറ്റം: ഇടതിന്റെ അവസാന തുരുത്തായ...
30 Jun 2022 11:32 AM GMTബാലുശ്ശേരി കേസ് അട്ടിമറിക്കാന് സിപിഎം- പോലിസ് നീക്കം: എസ്ഡിപിഐ
30 Jun 2022 10:33 AM GMTബ്രൂവറി കേസ്:സര്ക്കാര് ഹരജി തള്ളി വിജിലന്സ് കോടതി;രേഖകള്...
30 Jun 2022 10:33 AM GMTകശ്മീരിലെ ജി20 യോഗം ബഹിഷ്കരിക്കാന് ചൈന, തുര്ക്കി, സൗദി എന്നിവരോട്...
30 Jun 2022 10:32 AM GMTഅഗ്നിപഥ് പദ്ധതിക്കെതിരേ പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ
30 Jun 2022 9:57 AM GMT