Football

ഐഎസ്എല്‍; ബ്ലാസ്റ്റാവാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും; ഇവാനും ശിഷ്യര്‍ക്കും ലക്ഷ്യം കിരീടം മാത്രം

ഫൈനല്‍ വിസില്‍ മുഴുങ്ങുമ്പോള്‍ മഞ്ഞപ്പടയുടെ ചിരികാണാമെന്ന വിശ്വാസത്തിലാണ് ആരാധകര്‍

ഐഎസ്എല്‍; ബ്ലാസ്റ്റാവാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും; ഇവാനും ശിഷ്യര്‍ക്കും ലക്ഷ്യം കിരീടം മാത്രം
X


മര്‍ഗോവിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ ഇന്ന് ഐഎസ്എല്‍ ഫൈനലില്‍ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സ് കിരീട ലക്ഷ്യത്തിനായി ഇറങ്ങുന്നു.എതിരാളികളാവട്ടെ മികച്ച ഫോമിലുള്ള ഹൈദരാബാദ് എഫ്‌സിയും സെമിയില്‍ എടികെയെ വീഴ്ത്തി ഹൈദരാബാദ് വരുമ്പോള്‍ ലീഗ് വിന്നേഴ്‌സ് ആയ ജെംഷ്ഡ്പൂരിനെ അട്ടിമറിച്ചാണ് മഞ്ഞപ്പടയെത്തുന്നത്. ഇരുടീമും ആറ് മല്‍സരങ്ങളില്‍ ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ ജയം ഇരുവര്‍ക്കും തുല്യമാണ്. മല്‍സരത്തില്‍ മുന്‍തൂക്കം ബ്ലാസ്റ്റേഴ്‌സിനെ തന്നെയാണ്. എന്നാല്‍ ഹൈദരാബാദും മികച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്.

ആറ് വര്‍ഷത്തിന് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ എത്തുന്നത്. ഹൈദരാബാദിനാവട്ടെ ആദ്യ ഫൈനലും. ജോര്‍ജ്ജ് ഡയസ്സ്, അല്‍വാരോ വാസ്‌കസ്, സഹല്‍, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലേക്ക് എത്തിച്ചവരില്‍ പ്രമുഖര്‍. ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖാന്‍ ഗില്ലിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ.

ഹൈദരാബാദിന്റെ ബര്‍ത്തലോമു ബഗ്ബച്ചെയാവട്ടെ തകര്‍പ്പന്‍ ഫോമിലാണ്. ഇത് കേരളത്തിന്റെ നെഞ്ചിടിപ്പ് കൂട്ടും. 18 ഗോളാണ് താരം ഈ സീസണില്‍ നേടിയത്. ജാവിയര്‍ ടോറോ, ജോ വിക്ടര്‍ എന്നിവരെയും കൊമ്പന്‍മാര്‍ ഭയക്കണം.

ഏത് ടീമിനെയും ആത്മവിശ്വാസത്തോടെ നേരിടാന്‍ ബ്ലാസ്റ്റേഴ്‌സിനെ പഠിപ്പിച്ച മജീഷ്യനായ കോച്ച് ഇവാന്‍ വുക്കോമനോവിച്ചിന് കിരീടം നേടിക്കൊടുക്കുക എന്നതാണ് മഞ്ഞപ്പടയുടെ ഏകലക്ഷ്യം. സ്റ്റേഡിയത്തില്‍ 9.20ന് ഫൈനല്‍ വിസില്‍ മുഴുങ്ങുമ്പോള്‍ മഞ്ഞപ്പടയുടെ ചിരികാണാമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

സാധ്യതാ ഇലവന്‍: ബ്ലാസ്റ്റേഴ്‌സ്; പ്രഭ്‌സുഖാന്‍ ഗില്‍ (ഗോള്‍ കീപ്പര്‍), സഞ്ജീവ് സ്റ്റാലിന്‍, ഹോര്‍മിപാം, മാര്‍ക്കോ ലെസ്‌ക്കോവിച്ച്, ഹര്‍മന്‍ജോത് ഖാബ്ര, ആയുഷ് അധികാരി, ലാല്‍തങ്ക, സഹല്‍, അഡ്രിയാന്‍ ലൂണ, ജോസ് പെരേര ഡിയാസ്, അല്‍വാരോ വാസ്‌ക്വസ്.

ഹൈദരാബാദ്: ലക്ഷമികാന്ത് കട്ടമണി(ഗോള്‍ കീപ്പര്‍), ആകാശ് മിശ്ര, ചിഗ്ലിസന സിങ്, ജുവനാന്‍, നിം ഡോര്‍ജി, ജാവോ വിക്ടര്‍, സൗവിക് ചക്രവര്‍ത്തി, യാസിര്‍ മുഹമ്മദ്, ബര്‍ത്തലോമു ഓഗ്ബച്ചെ, അങ്കിത് ജാദവ്, ജാവിയര്‍ ടോറോ. മല്‍സരങ്ങള്‍ സ്റ്റാര്‍ നെറ്റ് വര്‍ക്കില്‍ 7.30 മുതല്‍ കാണാം.


Next Story

RELATED STORIES

Share it