ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്‍
റമീറെസ, പാബ്ലോ പെരെസ് എന്നിവരുടെ കിക്കുകളാണ് ബെംഗളൂരുവിനായി പാഴായത്.

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 2022-23 സീസണിലെ കിരീടം എടികെ മോഹന്‍ ബഗാന്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തിയാണ് എടികെയുടെ ജയം. എടികെയുടെ നാലാം ഐഎസ്എല്‍ കിരീടമാണ്. 4-3നാണ് എടികെ ഷൂട്ടൗട്ടില്‍ ജയിച്ചത്. നിശ്ചിത സമയത്തും എക്‌സ്ട്രാടൈമിലും സ്‌കോര്‍ 2-2 എന്ന നിലയിലായിരുന്നു. ഗോവയില്‍ നടന്ന മല്‍സരത്തില്‍ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. നിശ്ചിത സമയത്ത് മോഹന്‍ ബഗാനായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോള്‍ നേടി. 14, 85 മിനിറ്റുകളിലായിരുന്നു പെട്രറ്റോസിന്റെ പെനാല്‍റ്റി ഗോളുകള്‍. ബെംഗളൂരുവിനായി 45ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സുനില്‍ ഛേത്രി ആദ്യ ഗോളും 78ാം മിനിറ്റില്‍ റോയ് കൃഷ്ണ രണ്ടാം ഗോളും നേടി. റമീറെസ, പാബ്ലോ പെരെസ് എന്നിവരുടെ കിക്കുകളാണ് ബെംഗളൂരുവിനായി പാഴായത്.


ഈ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ഒഡീഷാ എഫ്‌സിയുടെ ഡീഗോ മൗറിസിയോയ്ക്കാണ്. ബ്രസീലിയന്‍ താരം ഒഡീഷയ്ക്കായി 12 ഗോളുകള്‍ നേടി. എടികെയുടെ പെട്രറ്റോസും ഈസ്റ്റ് ബംഗാളിന്റെ ക്ലിറ്റണ്‍ സില്‍വയും ഈ സീസണില്‍ 12 ഗോളുകള്‍ നേടിയിരുന്നു. എന്നാല്‍ കുറഞ്ഞ സമയം കളിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ പ്രഖ്യാപിക്കുക.

RELATED STORIES
രാമനവമി സംഘര്ഷം; പോലിസ് വെടിവയ്പില് പരിക്കേറ്റയാള് കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള് കലോല്സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്വിനിയോഗക്കേസ്: ലോകായുക്തയില് ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT