ഐഎസ്എല്‍; എടികെയ്ക്കും ജെംഷഡ്പൂരിനും ഇന്ന് അവസാന അങ്കം; ലക്ഷ്യം വിന്നേഴ്‌സ് ട്രോഫി
ജയിച്ചാല്‍ മാത്രം പോര. ഗോള്‍ ശരാശരിയിലും വന്‍ ലീഡുള്ള ജെംഷഡ്പൂരിനെ പിന്‍തള്ളണം.
BY FAR7 March 2022 6:20 AM GMT

X
FAR7 March 2022 6:20 AM GMT
പനാജി: ഐഎസ്എല്ലില്‍ ലീഗ് റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് സമാപനം.ഒന്നാം സ്ഥാനത്തുള്ള ജെംഷഡ്പൂര്‍ എഫ്‌സിയും മൂന്നാം സ്ഥാനത്തുള്ള എടികെ മോഹന്‍ ബഗാനുമാണ് 20ാം റൗണ്ട് മല്‍സരത്തിനായി ഇന്ന് ഇറങ്ങുന്നത്. 19 മല്‍സരങ്ങളില്‍ നിന്നായി ജെംഷഡ്പൂരിന് 40പോയിന്റാണുള്ളത്. ഇന്ന് ഒരു സമനില നേടിയാല്‍ ജെംഷഡ്പൂരിന് വിന്നേഴ്‌സ് ട്രോഫി സ്വന്തമാക്കാം. 19 മല്‍സരങ്ങളില്‍ നിന്ന് 37 പോയിന്റുള്ള എടികെ മോഹന്‍ ബഗാന് കിരീടം നേടാന്‍ ജയിക്കണം.ജയിച്ചാല്‍ മാത്രം പോര. ഗോള്‍ ശരാശരിയിലും വന്‍ ലീഡുള്ള ജെംഷഡ്പൂരിനെ പിന്‍തള്ളണം.രാത്രി 7.30നാണ് മല്‍സരം.ഇരുടീമും നേരത്തെ സെമി ബെര്‍ത്ത് ഉറപ്പിച്ചതാണ്.
Next Story