ദിമിത്രിയോസിന് ഡബിള്‍; ബ്ലാസ്‌റ്റേഴ്‌സ് ടോപ് ത്രീയില്‍ തിരിച്ചെത്തി
44-ാം മിനിറ്റിലാണ് ഡയമന്റക്കോസിന്റെ രണ്ടാം ഗോള്‍ പിറന്നത്.

കൊച്ചി: തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് ടോപ് ത്രീയില്‍ വീണ്ടും സ്ഥാനം പിടിച്ചു. ജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ ടീം സജീവമാക്കി. സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസ് ഇരട്ടഗോള്‍ നേടി. ലീഗിലെ അവസാന സ്ഥാനക്കാര്‍ക്കെതിരേ സമ്പൂര്‍ണ്ണ ആധിപത്യമാണ് മഞ്ഞപ്പട നേടിയത്. 42ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്ന് ബ്രൈസ് മിറിന്‍ഡ നല്‍കിയ ക്രോസില്‍ തകര്‍പ്പനൊരു ഹെഡറിലൂടെയാണ് ഡയമന്റക്കോസ് ആദ്യ ഗോള്‍ നേടിയത്.
44-ാം മിനിറ്റിലാണ് ഡയമന്റക്കോസിന്റെ രണ്ടാം ഗോള്‍ പിറന്നത്. മൈതാന മധ്യത്തുനിന്ന് നോര്‍ത്ത്ഈസ്റ്റ് പ്രതിരോധതാരങ്ങളെയെല്ലാം ഭേദിച്ച് അഡ്രിയാന്‍ ലൂണ നല്‍കിയ പാസ് ഡയമന്റക്കോസ് ലക്ഷ്യം കാണുകയായിരുന്നു. രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം ശക്തമാക്കി. പിന്നീട് ഗോള്‍ നേടാന്‍ കൊമ്പന്‍മാര്‍ക്കായില്ല.
RELATED STORIES
ഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന് ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന് ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര് ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്
21 March 2023 1:48 PM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്ണാടകയില് മുതിര്ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്ഗ്രസിലേക്ക്
21 March 2023 9:58 AM GMT