ഇന്ത്യന് സൂപ്പര് ലീഗില് വീണ്ടും തലപ്പത്തെത്താന് കൊമ്പന്മാര് ഒഡീഷയ്ക്കെതിരേ
തോളെല്ലിന് പരിക്കേറ്റ താരത്തിന് പകരം നിഷു കുമാര് നായകനാവും.

പനാജി: ഇന്ത്യന് സൂപ്പര് ലീഗില് അപരാജിത ഫോമിലുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷാ എഫ് സിക്കെതിരേ ഇറങ്ങും. ഗോവയിലെ തിലക് മൈതാനിയില് രാത്രി നടക്കുന്ന മല്സരത്തില് ജയിച്ചാല് കൊമ്പന്മാര് വീണ്ടും ഒന്നില് കുതിച്ച് എത്തും. നിലവില് 19 പോയിന്റുമായി ജെംഷഡ്പൂര് എഫ്സിയാണ് ഒന്നാമത്.

17പോയിന്റുമായി ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണ്. സീസണില് ആദ്യം ഇരുവരും ഏറ്റുമുട്ടിയപ്പോള് ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം. കേരളം അവസാന മല്സരത്തില് ഹൈദരാബാദിനെയും ഒഡീഷ മുംബൈ സിറ്റിയെയും തോല്പ്പിച്ചാണ് വരുന്നത്. പോയിന്റ് നിലയില് ഒഡീഷ എട്ടാം സ്ഥാനത്താണ്. അവസാന ഒമ്പത് മല്സരങ്ങളില് തോല്വയറിയാതെയാണ് ബ്ലാസ്റ്റേഴ്സ് കുതിപ്പ്.
അതിനിടെ ഹൈദരാബാദിനെതിരായ മല്സരില് പരിക്കേറ്റ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന് ജെസ്സല് കാര്നെറോ ഇന്ന് ടീമിനൊപ്പം ഉണ്ടാവില്ല. തോളെല്ലിന് പരിക്കേറ്റ താരത്തിന് പകരം നിഷു കുമാര് നായകനാവും.
RELATED STORIES
സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി
28 Jun 2022 7:29 AM GMTഗുജറാത്ത്: ഇരകളെ സഹായിക്കുന്നതും കുറ്റകൃത്യമോ ?
27 Jun 2022 4:23 PM GMTആ സ്ത്രീക്കൊപ്പം നൃത്തം ചെയ്ത്. മരിച്ചുവീണത് 400 പേർ!
27 Jun 2022 1:37 PM GMTടീസ്റ്റയുടെ അറസ്റ്റില് യുഎന് അപലപിച്ചു
27 Jun 2022 12:21 PM GMTഒറ്റക്കാലില് 10 സെക്കന്റ് നില്ക്കാന് സാധിക്കുന്നില്ലെങ്കില് മരണം
27 Jun 2022 10:16 AM GMTപിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു
27 Jun 2022 7:07 AM GMT