ഐഎസ്എല്‍; ഒഡീഷ സൂപ്പര്‍; മുംബൈ സിറ്റിയെ തരിപ്പണമാക്കി
ഒരു പോയിന്റ് വ്യത്യാസത്തില്‍ ഹൈദരാബാദ് രണ്ടാം സ്ഥാനത്തും രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ബ്ലാസ്റ്റേഴ്സ് മൂന്നാമതും നില്ക്കുന്നു.
തിലക് മൈതാന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ആവേശകരമായ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ് സിക്കെതിരേ ഒഡീഷാ എഫ് സിക്ക് വമ്പന്‍ ജയം. ടേബിള്‍ ടോപ്പേഴ്സിനെ 4-2നാണ് ഒഡീഷ വീഴ്ത്തിയത്. അരിടായ് കബ്രേരാ(4), ജെറി (70, 77), ജൊനാത്ഥാസ് ഡി ജീസുസ് (89) എന്നിവരാണ് ഒഡീഷയ്ക്കായി സ്കോര്‍ ചെയ്തത്.
ജെറിയുടെ ഇരട്ടഗോളാണ് ഒഡീഷയുടെ ജയം നിര്‍ണ്ണയിച്ചത്. മല്‍സരത്തില്‍ ലീഡെടുത്തത് ഒഡീഷയായിരുന്നു. എന്നാല്‍ 10ാം മിനിറ്റില്‍ തന്നെ അഹ്മദ് ജാഹുവിലൂടെ മുംബൈ തിരിച്ചടിച്ചു. തുടര്‍ന്ന് മുംബൈ തന്നെയായിരുന്നു മല്‍സരത്തില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചത്. 38ാം മിനിറ്റില്‍ ഇഗോര്‍ അംഗോളോയിലൂടെ അവര്‍ ലീഡും നേടി.
എന്നാല്‍ രണ്ടാം പകുതിയില്‍ ഒഡീഷ ഫോമിലേക്കുയര്‍ന്നു. തുടര്‍ന്ന് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് അവര്‍ മല്‍സരം വരുതിയിലാക്കുകയായിരുന്നു. കരുത്തരായ മുംബൈ പ്രതിരോധ നിരയെ കടത്തിവെട്ടാന്‍ ഒഡീഷയ്ക്ക് എളുപ്പം സാധിച്ചു. ജയത്തോടെ 13 പോയിന്റുമായി ഒഡീഷ ഏഴാം സ്ഥാനത്ത് നില്ക്കുന്നു. ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റിക്ക് 16 പോയിന്റാണുള്ളത്. ഒരു പോയിന്റ് വ്യത്യാസത്തില്‍ ഹൈദരാബാദ് രണ്ടാം സ്ഥാനത്തും രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ബ്ലാസ്റ്റേഴ്സ് മൂന്നാമതും നില്ക്കുന്നു.
.
RELATED STORIES
രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേത്തിയില്‍ കെഎല്‍ ശര്‍മ
3 May 2024 5:29 AM GMT'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMT