Football

ഐഎസ്എല്‍; കൊല്‍ക്കത്താ ഡെര്‍ബി എടികെ മോഹന്‍ ബഗാന്; കിയാന്‍ ഗിരിക്ക് ഹാട്രിക്ക്

ജയത്തോടെ എടികെ ലീഗില്‍ നാലാം സ്ഥാനത്തേക്ക് കയറി.

ഐഎസ്എല്‍; കൊല്‍ക്കത്താ ഡെര്‍ബി എടികെ മോഹന്‍ ബഗാന്; കിയാന്‍ ഗിരിക്ക് ഹാട്രിക്ക്
X


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കൊല്‍ക്കത്താ ഡെര്‍ബി എടികെ മോഹന്‍ ബഗാന്. ഈസ്റ്റ് ബംഗാളിനെ 3-1ന് പരാജയപ്പെടുത്തിയാണ് എടികെ മോഹന്‍ ബഗാന്‍ ഡെര്‍ബി സ്വന്തമാക്കിയത്. ഇന്ത്യന്‍ താരം കിയാന്‍ നസിറി ഗിരിയുടെ ഹാട്രിക്ക് മികവിലാണ് മോഹന്‍ ബഗാന്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. സമനിലയിലേക്ക് നീങ്ങുന്ന മല്‍സരത്തില്‍ നിര്‍ണ്ണായകമായത് ഇഞ്ചുറി ടൈമിലെ ഗോളുകളാണ്.


56ാം മിനിറ്റില്‍ ഡാരന്‍ സിഡോയിലൂടെ ഈസ്റ്റ് ബംഗാളാണ് ലീഡെടുത്തത്. പകരക്കാരനായി ഇറങ്ങിയ കിയാന്‍ ഗിരിയാണ് എടികെ ജയത്തിന് ചുക്കാന്‍ പിടിച്ചത്. 64ാം മിനിറ്റിലെ ഒരു ഗോളും ഇഞ്ചുറി ടൈമിലെ രണ്ട് ഗോളുമുള്‍പ്പെടെ മൂന്ന് ഗോള്‍ കിയാനിലൂടെ തിരിച്ചടിച്ചാണ് എടികെ ജയിച്ചത്. ജയത്തോടെ എടികെ ലീഗില്‍ നാലാം സ്ഥാനത്തേക്ക് കയറി. മുംബൈ സിറ്റി അഞ്ചിലേക്ക് വീണു.





Next Story

RELATED STORIES

Share it