സൂപ്പര്‍ ബ്ലാസ്റ്റേഴ്‌സ്; വീണ്ടും ഒന്നില്‍; കുതിപ്പ് 10ാം മല്‍സരത്തിലും

തിലക് മൈതാന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ന് ഒഡീഷാ എഫ്‌സിയെ നേരിട്ട ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയത്തോടെയാണ് ഒന്നില്‍ വീണ്ടും നിലയുറപ്പിച്ചത്. ഈ സീസണിലെ കേരളത്തിന്റെ തോല്‍വിയറിയാത്ത 10ാം മല്‍സരമാണ്. തുടക്കം മുതലെ അനായാസം മികച്ച ഫുട്‌ബോളാണ് എട്ടാം സ്ഥാനത്തുള്ള ഒഡീഷയ്‌ക്കെതിരേ കൊമ്പന്‍മാര്‍ പുറത്തെടുത്തത്. പ്രതിരോധ താരങ്ങളായ നിഷുകുമാറും ഹര്‍മന്‍ജോത് ഖാബ്രയുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഇന്ന് സ്‌കോര്‍ ചെയ്തത്.

28ാം മിനിറ്റില്‍ നിഷു കുമാറാണ് ആദ്യം കേരളത്തിനായി സ്‌കോര്‍ ചെയ്തത്. അഡ്രിയാന്‍ ലൂണയുടെ പാസ് സ്വീകരിച്ചായിരുന്നു നിഷു കുമാറിന്റെ ഗോള്‍. 40ാം മിനിറ്റില്‍ ഹര്‍മന്‍ജോത് ഖാബ്ര രണ്ടാം ഗോളും നേടി വിജയമുറപ്പിക്കുകയായിരുന്നു. ലൂണ തന്നെയായിരുന്നു ഇക്കുറിയും ഗോളിന് അവസരമൊരുക്കിയത്. 40ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ പോസ്റ്റിനടുത്തേക്ക് ലൂണ അടിച്ചു.ഒഡീഷ പ്രതിരോധത്തെ നിഷ്പ്രഭമാക്കി ഹര്‍മന്‍ജോത് ഖാബ്ര സ്‌കോര്‍ ചെയ്തു.
A couple of maiden Blasters goals from each of our fullbacks have us sitting pretty at the break! 😍#OFCKBFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ pic.twitter.com/Hh0pFTytvG
— K e r a l a B l a s t e r s F C (@KeralaBlasters) January 12, 2022
RELATED STORIES
സഞ്ജുവിന് ഹാര്ദ്ദിക്കിന്റെ ടീമില് സ്ഥാനമില്ല; ട്വിറ്ററില് രോഷം
26 Jun 2022 6:13 PM GMTഉമ്രാന് അരങ്ങേറ്റം; അയര്ലന്റിനെതിരേ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു
26 Jun 2022 6:02 PM GMTമിഥാലിയുടെ റെക്കോഡ് മറികടന്ന് ഹര്മ്മന്പ്രീത് കൗര്
26 Jun 2022 12:32 PM GMTബുംറ ടെസ്റ്റ് ക്യാപ്റ്റന്; കപിലിന് ശേഷം ഈ റെക്കോഡ് ബുംറയ്ക്ക് സ്വന്തം
26 Jun 2022 11:55 AM GMTരോഹിത്ത് ശര്മ്മയ്ക്ക് കൊവിഡ്
26 Jun 2022 11:22 AM GMTട്വന്റി-20 റാങ്കിങില് നേട്ടമുണ്ടാക്കി ഡികെയും ഇഷാന് കിഷനും
22 Jun 2022 11:38 AM GMT