Football

ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റിനെതിരേ ഇഞ്ചുറി ടൈം ത്രില്ലറില്‍ ജെംഷഡ്പൂര്‍

പോയിന്റ് നിലയില്‍ മുംബൈക്കും ഹൈദരാബാദിനും ഒപ്പമാണ് ജെംഷ്ഡപൂര്‍.

ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റിനെതിരേ ഇഞ്ചുറി ടൈം ത്രില്ലറില്‍ ജെംഷഡ്പൂര്‍
X

പനാജി;ഐഎസ്എല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ജെംഷഡ്പൂര്‍ എഫ് സിക്ക് മികച്ച ജയം. 10ാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ 3-2ന്റെ ജയമാണ് ജെംഷഡ്പൂര്‍ നേടിയത്. ജയത്തോടെ അവര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. പോയിന്റ് നിലയില്‍ മുംബൈക്കും ഹൈദരാബാദിനും ഒപ്പമാണ് ജെംഷ്ഡപൂര്‍. ഇഞ്ചുറി ടൈമിലെ രണ്ട് ഗോളുകളിലൂടെ മല്‍സരത്തിന് ആവേശകരമായ അന്ത്യമായിരുന്നു.


മല്‍സരത്തില്‍ ദേഷോണ്‍ ബ്രൗണിലൂടെ നാലാം മിനിറ്റില്‍ യുനൈറ്റഡാണ് മുന്നിലെത്തിയത്. മലയാളി താരം സുഹൈറിന്റെ സൂപ്പര്‍ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.

ഇതിന് മറുപടി നല്‍കാന്‍ ജെംഷഡ്പൂരിന് 44ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ജോര്‍ദ്ദന്‍ മുറെയാണ് ജെംഷഡ്പൂരിന്റെ സമനില ഗോള്‍ നേടിയത്. മല്‍സരത്തിന്റെ രണ്ടാം ഗോള്‍ ബോറിസ് സിങിന്റെ വക 56ാം മിനിറ്റില്‍ ജെംഷഡ്പൂര്‍ നേടി. ജെംഷഡ്പൂര്‍ ജയം ഉറപ്പിച്ചിരിക്കെയാണ് ഇഞ്ചുറി ടൈമില്‍ ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റിന് സമനില ഗോള്‍ നല്‍കിയത്. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തില്‍ (90+3) ഇഷാന്‍ പണ്ഡിറ്റിന്റെ തകര്‍പ്പന്‍ ഗോളിലൂടെ ജെംഷഡ്പൂര്‍ ജയം തട്ടിപ്പറിക്കുകയായിരുന്നു.





Next Story

RELATED STORIES

Share it