Football

ഒടുവില്‍ 12ാം മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളിന് ആദ്യ ജയം; അട്ടിമറിച്ചത് എഫ് സി ഗോവയെ

ജയത്തോടെ നോര്‍ത്ത് ഈസ്റ്റിനെ പിന്‍തള്ളി ഈസ്റ്റ് ബംഗാള്‍ 10ാം സ്ഥാനത്തേക്ക് കയറി.

ഒടുവില്‍ 12ാം മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളിന് ആദ്യ ജയം; അട്ടിമറിച്ചത് എഫ് സി ഗോവയെ
X


പനാജി: ഐഎസ്എല്ലില്‍ ആദ്യ ജയം നുകര്‍ന്ന് ഈസ്റ്റ് ബംഗാള്‍. ഒമ്പതാം സ്ഥാനത്തുള്ള എഫ് സി ഗോവയ്‌ക്കെതിരേ 2-1ന്റെ ജയമാണ് ഈസ്റ്റ് ബംഗാള്‍ നേടിയത്. ലീഗിലെ 12ാം മല്‍സരത്തിലാണ് ഈസ്റ്റ് ബംഗാള്‍ ഒരു ജയം നേടിയത്. ജയത്തോടെ നോര്‍ത്ത് ഈസ്റ്റിനെ പിന്‍തള്ളി ഈസ്റ്റ് ബംഗാള്‍ 10ാം സ്ഥാനത്തേക്ക് കയറി.


മോശം ഫോമിനെ തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് കോച്ച് ജോസെ മാന്വല്‍ ഡയസിനെ പുറത്താക്കിയിരുന്നു.സ്‌പെയിനിന്റെ മരിയോ റിവേറ എന്ന പുതിയ കോച്ചിന് കീഴിലാണ് ഈസ്റ്റ് ബംഗാള്‍ ഇന്നിറങ്ങിയത്. ഈസ്റ്റ് ബംഗാളിന്റെ രണ്ട് ഗോളുകള്‍ നേടിയത് നയോറം മഹേഷ് സിങാണ് ആണ്(9, 42). ഗോവയുടെ ഏക ഗോള്‍ 37ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ നൗഗ്വരയാണ് നേടിയത്.









Next Story

RELATED STORIES

Share it