Football

ബലാബലം; നോര്‍ത്ത് ഈസ്റ്റ് -ഗോവാ മല്‍സരം സമനിലയില്‍

ഇതിന് 39ാം മിനിറ്റില്‍ ഐറന്‍ കബ്രെറയിലൂടെ ഗോവ മറുപടി നല്‍കി.

ബലാബലം; നോര്‍ത്ത് ഈസ്റ്റ് -ഗോവാ മല്‍സരം സമനിലയില്‍
X


ബാംബോലിം: ഐഎസ്എല്ലില്‍ നിരവധി ഗോളവസരങ്ങള്‍ പിറന്ന നോര്‍ത്ത് ഈസ്റ്റ്-ഗോവാ മല്‍സരം സമനിലയില്‍ പിരിഞ്ഞു. മല്‍സരത്തിന്റെ രണ്ടാം മിനിറ്റില്‍ ഹെര്‍നന്‍ സന്റാനയുടെ ഫ്രീകിക്കില്‍ നിന്നാണ് നോര്‍ത്ത് ഈസ്റ്റ് ലീഡെടുത്തത്. ഇതിന് 39ാം മിനിറ്റില്‍ ഐറന്‍ കബ്രെറയിലൂടെ ഗോവ മറുപടി നല്‍കി.



ആദ്യപകുതിയില്‍ നിരവധി ഗോളവസരങ്ങളാണ് ഇരുടീമും സൃഷ്ടിച്ചത്. എന്നാല്‍ ഗോള്‍കീപ്പര്‍മാരുടെ മിടുക്ക് കൊണ്ട് അധികം ഗോള്‍ വീണില്ല.രണ്ടാം പകുതി ഗോവയാണ് മുന്നിട്ടത്. ഓര്‍ട്ടിസ് ഗോവയ്ക്കായി നിരവധി ശ്രമങ്ങള്‍ നടത്തി. എന്നാല്‍ നിര്‍ഭാഗ്യം ഈ മല്‍സരത്തിലും ഗോവയെ പിന്‍തുടരുകയായിരുന്നു. ഒടുവില്‍ മല്‍സരം സമനിലയില്‍ കലാശിച്ചു. ലീഗില്‍ ഗോവ എട്ടാം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് പത്താം സ്ഥാനത്തുമാണ്.






Next Story

RELATED STORIES

Share it