Football

ഐഎസ്എല്‍; വാല്‍സ്‌കിസ് വീണ്ടും ചെന്നൈയിനൊപ്പം; സാജിദ് ദോത്തും ടീമിലേക്ക്

2019-20 സീസണില്‍ ചെന്നൈയിനൊപ്പം ഗോള്‍ഡന്‍ ബൂട്ട് നേടിയ താരമാണ്.

ഐഎസ്എല്‍; വാല്‍സ്‌കിസ് വീണ്ടും ചെന്നൈയിനൊപ്പം; സാജിദ് ദോത്തും ടീമിലേക്ക്
X



പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് ചെന്നൈയിന്‍ എഫ്‌സി ഇന്ന് രണ്ട് വമ്പന്‍ സൈനിങ് നടത്തി. മുന്‍ താരവും നിലവില്‍ ജെംഷദ്പൂര്‍ എഫ് സി സ്‌ട്രൈക്കറുമായ ലിത്വാനിയയുടെ വാല്‍സ്‌കിസിനെ ടീമിലെത്തിച്ചു. കൂടാതെ ഇന്ത്യന്‍ താരവും ഒഡീഷാ എഫ്‌സി ഡിഫന്‍ഡറുമായ സാജിദ് ദോത്തിനെയും ഇന്ന് സൈന്‍ ചെയ്തു. കഴിഞ്ഞ സീസണില്‍ ജെംഷദ്പൂരിലേക്ക് ചേക്കേറിയ വാല്‍സ്‌കിസ് ഈ സീസണില്‍ അവര്‍ക്കായി ആറ് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ഗോള്‍ മാത്രമേ നേടിയിട്ടുള്ളൂ.




ടീമിന്റെ ആദ്യ ഇലവനില്‍ നിന്ന് താരം തുടര്‍ച്ചയായി പുറത്തായിരുന്നു. 2019-20 സീസണില്‍ ചെന്നൈയിനൊപ്പം ഗോള്‍ഡന്‍ ബൂട്ട് നേടിയതാരമാണ്. സാജിദ് ഡല്‍ഹി ഡൈനാമോസ് മുന്‍ താരമാണ്. രണ്ട് സീസണുകളിലായി ഒഡീഷയ്‌ക്കൊപ്പമുണ്ടെങ്കിലും താരത്തിന് ടീമില്‍ വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല.








Next Story

RELATED STORIES

Share it