Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈക്ക് തുടര്‍ച്ചയായ രണ്ടാം ജയം

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ 2-1ന്റെ ജയമാണ് ചെന്നൈ നേടിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈക്ക് തുടര്‍ച്ചയായ രണ്ടാം ജയം
X


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ് സിക്ക് തുടര്‍ച്ചയായ രണ്ടാം ജയം . നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ 2-1ന്റെ ജയമാണ് ചെന്നൈ നേടിയത്.ലാലിയന്‍സുവാല ചാങ്‌തെ (41), അനിരുദ്ധ് ഥാപ്പ (74) എന്നിവരാണ് ചെന്നൈയുടെ ഗോളുകള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ 50ാം മിനിറ്റില്‍ മലയാളി താരം വി പി സുഹൈറിന്റെ വകയായിരുന്നു. ആക്രമണ ഫുട്‌ബോളാണ് നോര്‍ത്ത് ഈസ്റ്റ് പുറത്തെടുത്തത്. ചെന്നൈയാവട്ടെ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ആദ്യ മല്‍സരത്തില്‍ ചെന്നൈ ഹൈദരാബാദിനെയും പരാജയപ്പെടുത്തിയിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് ലീഗില്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമാണുള്ളത്.




Next Story

RELATED STORIES

Share it