Football

ഇന്ത്യയില്‍ ഇനി ഫുട്‌ബോള്‍ മാമാങ്കം; ഐ എസ് എല്ലിന് നാളെ തിരികൊളുത്തും

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ് നാളെ ഗോവയില്‍ ആണ് തുടക്കമാവുന്നത്.

ഇന്ത്യയില്‍ ഇനി ഫുട്‌ബോള്‍ മാമാങ്കം; ഐ എസ് എല്ലിന് നാളെ തിരികൊളുത്തും
X


പനാജി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശപോരാട്ടത്തിന് തിരശ്ശീല വീണതിന് പിന്നാലെ ഫുട്‌ബോള്‍ ആരവത്തിന് തുടക്കം കുറിച്ച് കൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ് നാളെ ഗോവയില്‍ ആണ് തുടക്കമാവുന്നത്. 11 ടീമുകള്‍ ആണ് ഗോവയിലെ വ്യത്യസ്ത സ്‌റ്റേഡിയങ്ങളില്‍ നാളെ മുതല്‍ ഏറ്റുമുട്ടുക. ഉദ്ഘാടന മല്‍സരം കേരളാ ബ്ലാസ്‌റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മിലാണ്. ജിഎംസി സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം.


ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ടീം കേരളാ ബ്ലാസ്റ്റേഴസാണ്. രണ്ട് തവണ ഫൈനലില്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കിരീടം നേടിയിട്ടില്ല. ഇക്കുറി ഒരു പിടി വിദേശ താരനിരയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ വരവ്.


ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മൂന്ന് തവണ കിരീടം സ്വന്തമാക്കിയ ടീമാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത. ഇത്തവണ മോഹന്‍ ബഗാനുമായി ലയിച്ച് എടികെ മോഹന്‍ ബഗാന്‍ എന്ന പേരിലാണ് ക്ലബ്ബ് ഇറങ്ങുക. കൊല്‍ക്കത്തന്‍ ക്ലബ്ബ് ഈസ്റ്റ് ബംഗാളിന് ഐസ്എല്ലില്‍ ഇത് കന്നിയങ്കമാണ്. എസി ഈസ്റ്റ് ബംഗാള്‍ എന്ന പേരിലാണ് ക്ലബ്ബ് ഇറങ്ങുന്നത്. രണ്ട് തവണ കിരീടം നേടിയ ചെന്നൈയ്ന്‍ എഫ് സി ഇക്കുറിയും ശക്തമായ നിരയുമായാണ് എത്തുന്നത്. നാല് തവണ ടീം പ്ലേ ഓഫില്‍ കളിച്ചിട്ടുണ്ട്.ഇത്തവണ കളിക്കുന്ന മറ്റൊരു ടീം ഒഡീഷാ എഫ് സിയാണ്. കഴിഞ്ഞ സീസണിലാണ് ഒഡീഷ സൂപ്പര്‍ ലീഗില്‍ കയറികൂടിയത്. ആറാമതായാണ് അവര്‍ കഴിഞ്ഞ തവണ സീസണ്‍ അവസാനിപ്പിച്ചത്. ഹൈദരാബാദ് എഫ്‌സിയും ഇത്തവണ കളിക്കാനുണ്ട് . കഴിഞ്ഞ സീസണില്‍ ഇവര്‍ അവസാനമാണ് ഫിനിഷ് ചെയ്തത്. മറ്റൊരു ടീം ജംഷദ്പൂര്‍ എഫ് സിയാണ്. കഴിഞ്ഞ സീസണ്‍ ഇവര്‍ ഒമ്പതാം സ്ഥാനത്താണ് അവസാനിപ്പിച്ചത്. ഇക്കുറി നിരവധി മാറ്റങ്ങളുമായാണ് ടീം എത്തുന്നത്. സുനില്‍ ഛേത്രി നയിക്കുന്ന ബംഗളുരു എഫ്‌സിയും മികച്ച ഫോമിലാണ്. ഇക്കുറി ഏറെ പ്രതീക്ഷയുമായി വരുന്ന ടീമാണ് മുംബൈ സിറ്റി എഫ്‌സി. നിരവധി പുതുമുഖ ാരങ്ങളെയാണ് സിറ്റി ഇക്കുറി ടീമിലെത്തിച്ചിരിക്കുന്നത്. പ്രീസീസണില്‍ മോശമല്ലാത്ത പ്രകടനവുമായാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എത്തുന്നത്. ഹോം ഗ്രൗണ്ടിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന എഫ് സി ഗോവയും ഇക്കുറി വന്‍ തയ്യാറെടുപ്പുകളോടെയാണ് ഇറങ്ങുക.






Next Story

RELATED STORIES

Share it