Football

ഐപിഎല്‍: ആദ്യമല്‍സരം മുംബൈയും ചെന്നൈയും തമ്മില്‍

അബൂദബിയിലെ ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും.

ഐപിഎല്‍: ആദ്യമല്‍സരം മുംബൈയും ചെന്നൈയും തമ്മില്‍
X

ദുബയ്: സപ്തംബര്‍ 19 മുതല്‍ നടക്കുന്ന ഐപിഎല്‍ 13ാം സീസണിന്റെ മല്‍സരക്രമം പ്രഖ്യാപിച്ചു. അബൂദബിയിലെ ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. കഴിഞ്ഞതവണത്തെ ഫൈനലില്‍ മുംബൈ ചെന്നൈയെ ഒരു റണ്‍സിന് തോല്‍പ്പിച്ചാണ് കിരീടം നേടിയത്.

19ന് രാത്രി 7.30നാണ് മല്‍സരം. ദുബായ്, അബൂദബി, ഷാര്‍ജ എന്നിവടങ്ങളിലായാണ് രണ്ടരമാസം നീണ്ടുനില്‍ക്കുന്ന മല്‍സരങ്ങള്‍ അരങ്ങേറുക. നവംബര്‍ മൂന്നിന് പ്രാഥമിക മല്‍സരങ്ങള്‍ അവസാനിക്കും. ഫൈനല്‍ നവംബര്‍ 10നാണ്. പ്ലേ ഓഫ് മല്‍സരങ്ങളുടെ തിയ്യതികള്‍ പിന്നീട് അറിയിക്കും.

Next Story

RELATED STORIES

Share it