ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ചെന്നൈയ്ക്കെതിരേ

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ജയം തുടരാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരേ ഇറങ്ങും. ആദ്യ മല്‍സരം ജയത്തോടെ തുടരാന്‍ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ രണ്ടാം മല്‍സരത്തില്‍ ജയം ആവര്‍ത്തിക്കാനാണ് ചെന്നൈ ഇറങ്ങുന്നത്. ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മല്‍സരം. ഓപ്പണിങാണ് ചെന്നൈയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്.
ഷെയ്ന്‍ വാട്സണൊപ്പം മുരളി വിജയി ഫോമിലേക്കുയരുമെന്നാണ് ചെന്നൈയുടെ പ്രതീക്ഷ. ഫഫ് ഡുപ്ലിസ്സിസ്, അമ്പാട്ടി റായിഡു, കേദര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ അന്തിമ ഇലവനില്‍ കളിക്കും. നായകന്‍ സ്റ്റീവ് സ്മിത്തിന്റെ കീഴിലാണ് രാജസ്ഥാന്‍ ഇറങ്ങുക. മലയാളി താരം സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ,ഡേവിഡ് മില്ലര്‍, യശ്വസി ജയ്സ്വാള്‍, മനാന്‍ വോറ, റിയാന്‍ പരാഗ് എന്നിവര്‍ രാജസ്ഥാന്റെ ബാറ്റിങ് പ്രതീക്ഷകളാവുമ്പോള്‍ മായങ്ക് മാര്‍ക്കണ്ഡെയ, ശ്രേയസ് ഗോപാല്‍, ജൊഫ്ര ആര്‍ച്ചര്‍, ഷെയ്വന്‍ തോമസ്, ടോം കറാന്‍, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ അവരുടെ ബൗളിങ് പ്രതീക്ഷകളാവുന്നു. മല്‍സരം ഇന്ത്യന്‍ സമയം രാത്രി 7.30ന് ഷാര്‍ജാ സ്റ്റേഡിയത്തില്‍ നടക്കും.
RELATED STORIES
ബലി പെരുന്നാള്‍: ഒമാനില്‍ ജൂലൈ 8 മുതല്‍ ജൂലൈ 12 വരെ അവധി
30 Jun 2022 11:53 AM GMTബഹ്റൈനില്‍ നിന്ന് മദ്യക്കടത്ത്;സൗദിയില്‍ മലയാളി യുവാവിന് 11 കോടിയോളം...
30 Jun 2022 8:25 AM GMTഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTമാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTവാണിയന്നൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
29 Jun 2022 2:43 PM GMTദമ്മാമില്‍ പ്രവാസി സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി
29 Jun 2022 12:37 AM GMT