Football

അന്താരാഷ്ട്ര സൗഹൃദമല്‍സരം; അര്‍ജന്റീനയെ മെസി തന്നെ നയിക്കും

അന്താരാഷ്ട്ര സൗഹൃദമല്‍സരം; അര്‍ജന്റീനയെ മെസി തന്നെ നയിക്കും
X

ബ്യൂണസ് ഐറിസ്: ഒക്ടോബര്‍ മാസത്തെ സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ലയണല്‍ മെസി നയിക്കുന്ന ടീമില്‍ എമി മാര്‍ട്ടിനസ്, ഹൂലിയന്‍ അല്‍വാരസ്, റോമേറോ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്. ഒക്ടോബര്‍ 11ന് വെനിസ്വേലയെയും 14ന് പ്യുര്‍ടോ റിക്കയെയുമാണ് അര്‍ജന്റീനക്ക് നേരിടാനുള്ളത്.

എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റുല്ലി, വാള്‍ട്ടര്‍ ബെനിറ്റസ്, ഫാകുണ്ടോ കാംബെസെസ് എന്നിവരാണ് ഗോള്‍കീപ്പര്‍മാര്‍. ഗോണ്‍സാലോ മോണ്ടിയേല്‍, നഹുവല്‍ മോളിന, ക്രിസ്റ്റ്യന്‍ റൊമേറോ, ലിയനാര്‍ഡോ ബലേര്‍ഡി,ബെന്‍ഫിക്ക, മാര്‍ക്കോസ് സെനെസി, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവരാണ് ഡിഫന്‍ഡര്‍മാര്‍. ലിയാന്‍ഡ്രോ പരേഡെസ്, അനിബല്‍ മൊറേനോ, റോഡ്രിഗോ ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, നിക്കോ പാസ്, ജിയോവാനി ലോ സെല്‍സോ, അലക്‌സിസ് മാക് അലിസ്റ്റര്‍, തിയാഗോ അല്‍മാഡ, ജിയുലിയാനോ സിമിയോണി,നിക്കോളാസ് ഗോണ്‍സാലസ്, ഫ്രാങ്കോ മസ്റ്റാന്റുവോനോ,ലയണല്‍ മെസ്സി,ജുവാന്‍ മാനുവല്‍ ലോപ്പസ്, ലൗടാരോ മാര്‍ട്ടിനെസ് എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍.





Next Story

RELATED STORIES

Share it