Football

അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍; കൊറിയയെ തകര്‍ത്ത് ബ്രസീല്‍; വെനസ്വലയെ വീഴ്ത്തി അര്‍ജന്റീന

അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍;  കൊറിയയെ തകര്‍ത്ത് ബ്രസീല്‍; വെനസ്വലയെ വീഴ്ത്തി അര്‍ജന്റീന
X

ബ്യൂണസ് അയേഴ്സ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ പോരാട്ടങ്ങളില്‍ ലോക ചാംപ്യന്‍മാരായ അര്‍ജന്റീന, മുന്‍ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ ടീമുകള്‍ക്കു ജയം. അര്‍ജന്റീന വെനസ്വലയെ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തി. ബ്രസീല്‍ അഞ്ച് ഗോളുകള്‍ വലയിലിട്ട് ദക്ഷിണ കൊറിയയെ തകര്‍ത്തു.

ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസിയില്ലാതെയാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. 31ാം മിനിറ്റില്‍ ജിയോവാനി ലോസെല്‍സോ നേടിയ ഗോളിലാണ് അര്‍ജന്റീന ജയമുറപ്പിച്ചത്. കടുത്ത ആക്രമണമാണ് അര്‍ജന്റീന നടത്തിയത്. 19 ഓളം ഷോട്ടുകള്‍ അവര്‍ ലക്ഷ്യത്തിലേക്ക് തൊടുത്തി. 11 ഓണ്‍ ടാര്‍ജറ്റുകളും. എന്നാല്‍ ഒരെണ്ണം മാത്രമാണ് വലയിലാക്കാനായത്. കടുത്ത പ്രതിരോധം തീര്‍ത്താണ് വെനസ്വല രക്ഷപ്പെട്ടത്.

എസ്റ്റാവോ, റോഡ്രിഗോ എന്നിവരുടെ ഇരട്ട ഗോളുകളും വിനിഷ്യസ് ജൂനിയറിന്റെ ഗോളുമാണ് ബ്രസീലിനു തകര്‍പ്പന്‍ ജയമൊരുക്കിയത്. കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ പരിശീലകനായി എത്തിയ ശേഷം ടീമിന്റെ കളിയില്‍ വലിയ പുരോഗതിയുണ്ട്.ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ മൂന്നും ഗോളുകള്‍ ദക്ഷിണ കൊറിയന്‍ വലയില്‍ ബ്രസീല്‍ നിക്ഷേപിച്ചു. 13, 47 മിനിറ്റുകളിലാണ് എസ്റ്റാവോ വല ചലിപ്പിച്ചത്. 41, 49 മിനിറ്റുകളിലാണ് റോഡ്രിഗോ ഗോളുകള്‍ നേടിയത്. 77ാം മിനിറ്റിലാണ് വിനിഷ്യസ് ജൂനിയറിന്റെ ഗോള്‍ വന്നത്.





Next Story

RELATED STORIES

Share it