Football

സൗഹൃദ മല്‍സരം; ജര്‍മ്മനിക്കും ഇറ്റലിക്കും ജയം; സ്‌പെയിനിന് സമനില

ഫിന്‍ലാന്റ 2-0ത്തിന് ഫ്രാന്‍സിനെ തോല്‍പ്പിച്ചു.

സൗഹൃദ മല്‍സരം; ജര്‍മ്മനിക്കും ഇറ്റലിക്കും ജയം; സ്‌പെയിനിന് സമനില
X


ബെര്‍ലിന്‍: ഇന്ന് നടന്ന അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ജര്‍മ്മനി, ഇറ്റലി എന്നിവര്‍ ജയിച്ചു കയറിയപ്പോള്‍ സ്‌പെയിനിനെ ഹോളണ്ട് സമനിലയില്‍ പിടിച്ചു. ഒരു ഗോളിനാണ് ജര്‍മ്മനി ചെക്ക് റിപ്പബ്ലിക്കിനോട് ജയിച്ചത്. വാള്‍ഡസ്ഷമറ്റ് ആണ് ജര്‍മ്മനിയുടെ ഏക ഗോള്‍ നേടിയത്. എസ്‌റ്റോണിയയെ എതിരില്ലാത്ത നാല് ഗോളിനാണ് ഇറ്റലി തോല്‍പ്പിച്ചത്. ഗ്രിഫോ (ഡബിള്‍), ബെര്‍നാഡഷെ, ഒറസോലിനി എന്നിവരാണ് ഇറ്റലിയുടെ സ്‌കോറര്‍മാര്‍. ഒരു ഗോളിന് മുന്നിട്ട് നിന്ന സ്‌പെയിനിനെ വാന്‍ ഡീ ബീക്കിന്റെ ഗോളിലൂടെയാണ് ഹോളണ്ട് സമനില പിടിച്ചത്. കാനലെസ്സ് ആണ് സ്‌പെയിനിന്റെ സ്‌കോറര്‍. ബെലാറസിനെ റുമാനിയ 5-3ന് തോല്‍പ്പിച്ചു.


തുര്‍ക്കി-ക്രൊയേഷ്യ മല്‍സരം 3-3 സമനിലയില്‍ കലാശിച്ചു. ഫിന്‍ലാന്റെ 2-0ത്തിന് ഫ്രാന്‍സിനെ തോല്‍പ്പിച്ചു. ഇന്ന് നടന്ന മല്‍സരങ്ങളിലെ ഏറ്റവും വലിയ അട്ടിമറിയാണ് ഫ്രാന്‍സ് നേരിട്ടത്. പോഗ്‌ബെ , ജിറൗഡ്, ഗ്രീസ്മാന്‍, മാര്‍ഷ്യല്‍ എന്നിവരുണ്ടായിട്ടും ഫ്രാന്‍സിന് ഫിന്‍ലാന്റിനെതിരേ ജയം നേടാനായില്ല.








Next Story

RELATED STORIES

Share it