ഇറ്റലിയില്‍ യുവന്റസിന് ഞെട്ടല്‍; പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില
മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെ 4-0ത്തിന് തോല്‍പ്പിച്ചു.

ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന് തോല്‍വി.ലീഗിലെ രണ്ടാം സ്ഥാനക്കാരായ ഇന്റര്‍മിലാനാണ് എതിരില്ലാത്ത രണ്ട് ഗോളിന് യുവന്റസിനെ തോല്‍പ്പിച്ചത്. വിദാല്‍, ബെരെല്ലാ എന്നിവരാണ് ഇന്ററിന്റെ ഗോളുകള്‍ നേടിയത്. തോല്‍വിയോടെ യുവന്റസ് ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. ഇന്ററിനെതിരേ പൊരുതാന്‍ പോലും യുവന്റസ് താരങ്ങള്‍ക്കായില്ല. ലീഗില്‍ എ സി മിലാനാണ് ഒന്നാമതുള്ളത്. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ നപ്പോളി ഫിയൊറന്റീനയെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടന്ന സൂപ്പര്‍ ക്ലാസ്സിക്കായ ലിവര്‍പൂള്‍-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ഇരുടീമും കിടഞ്ഞ് പരിശ്രമിച്ചിട്ടും ഗോള്‍ നേടാനായില്ല. ലീഗിലെ സമനിലയോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒന്നാം സ്ഥാനത്ത് തന്നെ നിലകൊള്ളും. ലിവര്‍പൂളാകട്ടെ നാലാം സ്ഥാനത്തേക്കും വീണു. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെ 4-0ത്തിന് തോല്‍പ്പിച്ചു. ജയത്തോട സിറ്റി രണ്ടാമതെത്തി. സ്‌റ്റോണ്‍സ്(ഡബിള്‍), ഗുണ്‍ഡോങ്, സ്‌റ്റെര്‍ലിങ് എന്നിവരാണ് പാലസിന്റെ വലകുലിക്കിയവര്‍. ഷെഫ് യുനൈറ്റഡിനെ 3-1ന് തോല്‍പ്പിച്ച് ടോട്ടന്‍ഹാം അഞ്ചാം സ്ഥാനത്തെത്തി.
RELATED STORIES
ഉദയ്പൂര്‍ കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMTഅഫ്രീന്റെ വീട് തകര്‍ത്തത് അയല്‍ക്കാരുടെ പരാതിയിലെന്ന് സര്‍ക്കാര്‍;...
1 July 2022 3:52 PM GMTകടലില്‍ കാണാതായ യുവാവിനായുള്ള തിരച്ചിലില്‍ അധികൃതരുടെ അനാസ്ഥ: റോഡ്...
1 July 2022 2:59 PM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്‍ത്തകര്‍...
1 July 2022 2:38 PM GMTഅമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്‍ഗ്രസ്' ബിജെപിയില്‍...
1 July 2022 1:45 PM GMTരാജ്യത്ത് സ്വര്‍ണ തീരുവയില്‍ വന്‍ വര്‍ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMT