Football

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവച്ചു

ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ബഹ്‌റൈനോടു തോറ്റ് ഇന്ത്യ ആദ്യറൗണ്ടില്‍ പുറത്തായതിനു പിന്നാലെയാണു രാജി.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവച്ചു
X

അബൂദാബി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവച്ചു. ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ബഹ്‌റൈനോടു തോറ്റ് ഇന്ത്യ ആദ്യറൗണ്ടില്‍ പുറത്തായതിനു പിന്നാലെയാണു രാജി. ഈമാസം അവസാനം വരെയായിരുന്നു കോണ്‍സ്റ്റന്റൈനുമായി കരാറുണ്ടായിരുന്നത്. 2015ലാണ് കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അന്ന് 173ാം റാങ്കിലായിരുന്ന ഇന്ത്യയെ 96ാം റാങ്ക് വരെ എത്തിക്കാന്‍ കോണ്‍സ്റ്റന്റൈനു കഴിഞ്ഞു. ഏഷ്യന്‍ കപ്പ് യോഗ്യതയും തായ്‌ലന്റിനെതിരായ ചരിത്ര വിജയവും കോണ്‍സ്റ്റന്റൈനു കീഴിലാണ് ഇന്ത്യ സ്വന്തമാക്കിയത്.

Next Story

RELATED STORIES

Share it