Football

സാഫ് കപ്പില്‍ കുവൈറ്റിനോട് സമനില വഴങ്ങി ഇന്ത്യ

ഇഞ്ച്വറി ടൈമില്‍ ഒരു സെല്‍ഫ് ഗോള്‍ ഇന്ത്യക്ക് വിനയായി.

സാഫ് കപ്പില്‍ കുവൈറ്റിനോട് സമനില വഴങ്ങി ഇന്ത്യ
X
ഡല്‍ഹി: സാഫ് കപ്പില്‍ ഇന്ത്യക്ക് സമനില. ഇന്ന് നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഒരു ഇഞ്ച്വറി ടൈം ഗോള്‍ വഴങ്ങി കൊണ്ട് ഇന്ത്യ കുവൈറ്റിനെതിരെ വിജയം കൈവിടുകയായിരുന്നു. ഇതോടെ കളി 1-1 എന്ന സ്‌കോറില്‍ അവസാനിച്ചു. കോച്ച് സ്റ്റിമാചിന് അടക്കം മൂന്ന് പേര്‍ക്കാണ് ഇന്ന് കളിയില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയത്. മികച്ച നിലയിലാണ് ഇന്ത്യ തുടങ്ങിയത്. 47ആം മിനുട്ടില്‍ ആയിരുന്നു ഛേത്രിയുടെ ഗോള്‍. കോര്‍ണറില്‍ ഒരു ആക്രൊബാറ്റിക് വോളിയിലൂടെ ഛേത്രി വല കണ്ടെത്തുക ആയിരുന്നു. ഇന്ത്യ 1-0 കുവൈറ്റ്. ഛേത്രിയുടെ ഇന്ത്യക്ക് ആയുള്ള 92ആം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിലും ഇന്ത്യ അറ്റാക്ക് ചെയ്യുന്നത് തുടര്‍ന്നു. മത്സരത്തിന്റെ 81ആം മിനുട്ടില്‍ പരിശീലകന്‍ സ്റ്റിമാച് ചുവപ്പ് കണ്ട് പുറത്ത് പോയത് ഇന്ത്യക്ക് നിരാശ നല്‍കി. ഈ ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് സ്റ്റിമാച് ചുവപ്പ് കാണുന്നത്. മത്സരത്തിന്റെ 89ആം മിനുട്ടില്‍ ഇരുടീമുകളും കയ്യാംകളിയില്‍ എത്തി. സഹലിനെ തള്ളിയിട്ടതിന് അല്‍ ഖലാഫും അതിനെ പ്രതിരോധിച്ച റഹീം അലിയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ രണ്ടു ടീമും 10 പേരായി ചുരുങ്ങി.


ഇഞ്ച്വറി ടൈമില്‍ ഒരു സെല്‍ഫ് ഗോള്‍ ഇന്ത്യക്ക് വിനയായി. ഒരു ക്രോസ് തടയാന്‍ ശ്രമിക്കവെ അന്‍വര്‍ അലി സ്വന്തം പോസ്റ്റിലേക്ക് തന്നെ പന്തെത്തിച്ചു. സ്‌കോര്‍ 1-1. ഈ സമനിലയീടെ ഇന്ത്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം രണ്ടാമത് അവസാനിപ്പിച്ചു. 7 പോയിന്റ് തന്നെയുള്ള കുവൈറ്റ് ഒന്നാമത് ഫിനിഷ് ചെയ്തു.







Next Story

RELATED STORIES

Share it