ഐ ലീഗ്; ഗോകുലത്തിനെ സമനിലയില്‍ പിടിച്ച് റിയല്‍ കശ്മീര്‍
ഡെന്നി ആന്റ്വി ഗോകുലത്തിന് സമനില ഗോള്‍ നല്‍കി.

ന്യൂഡല്‍ഹി: ഐ ലീഗില്‍ ഗോകുലത്തിന് തിരിച്ചടി. ഇന്ന് റിയല്‍ കശ്മീരിനെ നേരിട്ട ഗോകുലം കേരളയ്ക്ക് 1-1 സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സമനില ഗോകുലത്തിന്റെ കിരീട പ്രതീക്ഷയ്ക്ക് വിള്ളലേല്‍പ്പിച്ചു. 13ാം മിനിറ്റില്‍ ബാസിത് അഹ്മദാണ് കശ്മീരിന് ലീഡ് നല്‍കിയത്. തുടര്‍ന്ന് 24ാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയിലൂടെ ഡെന്നി ആന്റ്വി ഗോകുലത്തിന് സമനില ഗോള്‍ നല്‍കി. തുടര്‍ന്ന് വാശിയോടെ കളിച്ചിട്ടും ഗോകുലത്തിന് ലീഡ് എടുക്കാന്‍ കഴിഞ്ഞില്ല. ലീഗില്‍ ട്രാവു ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് രണ്ടാംമതും ഗോകുലം മൂന്നാം സ്ഥാനത്തുമാണ്. ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ 4-1ന് തോല്‍പ്പിച്ചു. ജയത്തോടെ മൂഹമ്മദന്‍സ് നാലാം സ്ഥാനത്തെത്തി. റൗണ്ട് ഗ്ലാസ്സ് പഞ്ചാബിനെ നേരിട്ട ട്രാവു ഒരു ഗോളിന്റെ വിജയം നേടി. റിയല്‍ കശ്മീര്‍ ലീഗില്‍ ആറാം സ്ഥാനത്താണ്.
RELATED STORIES
മുസ്ലിംകളേ നിങ്ങള്‍ കീഴടങ്ങുന്നോ അതോ പൊരുതി വീഴുന്നോ? INQUEST |THEJAS ...
3 July 2022 4:54 PM GMTഇതാ പ്രകാശം പരത്തുന്ന മൂന്നു പെണ്ണുങ്ങള് |THEJAS NEWS
30 Jan 2022 4:08 PM GMT'മുസ്ലിംകളെ കൊല്ലാന്‍' ആസൂത്രിത വംശഹത്യാഹ്വാനം
23 Jan 2022 4:49 PM GMTആ കന്യാസ്ത്രീ പുറത്തുവന്ന് സത്യംപറയും: ഉടന്‍
16 Jan 2022 2:37 PM GMTഇന്ത്യ ആസൂത്രിത കൂട്ട വംശഹത്യയിലേക്കോ? |INQUEST|THEJAS NEWS
2 Jan 2022 3:55 PM GMTഅക്രമം ഉണ്ടാവാതിരിക്കാന്‍ ന്യൂനപക്ഷങ്ങള്‍ പ്രാര്‍ഥന നിര്‍ത്തണോ?
28 Nov 2021 4:12 PM GMT