Football

ഐ ലീഗ് ; ഗോകുലത്തിന് ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ഷോക്ക്

സ്ലോവീനിയന്‍ താരം ലൂക്കയാണ് ചര്‍ച്ചലിന്റെ വിജയശില്‍പ്പി. താരം ഹാട്രിക്ക് നേടി.

ഐ ലീഗ് ; ഗോകുലത്തിന് ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ഷോക്ക്
X


ന്യൂഡല്‍ഹി: ഐ ലീഗില്‍ ഗോകുലം കേരളയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് ഗോകുലത്തിന്റെ കുതിപ്പിന് വിരാമമിട്ടത്. 3-2നാണ് ഗോകുലത്തിന്റെ പരാജയം. 80ാം മിനിറ്റില്‍ അഡ്ജയും ഇഞ്ചുറി ടൈമില്‍ ജിതിനും കേരളത്തിനായി സ്‌കോര്‍ ചെയ്തു. കേരളം ഒരു പെനാല്‍റ്റി പാഴാക്കിയിരുന്നു. 30ാം മിനിറ്റില്‍ ബരെറ്റോ ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായതും കേരളത്തിന് തിരിച്ചടിയായി. സ്ലോവീനിയന്‍ താരം ലൂക്കയാണ് ചര്‍ച്ചലിന്റെ വിജയശില്‍പ്പി. താരം ഹാട്രിക്ക് നേടി. ആദ്യ ഗോള്‍ ആദ്യ പകുതിയിലും മറ്റ് രണ്ട് ഗോള്‍ ലൂക്കാ രണ്ടാം പകുതിയിലുമാണ് നേടിയത്. തോല്‍വിയോടെ ലീഗില്‍ ഗോകുലം അഞ്ചാം സ്ഥാനത്തേക്ക് വീണു. ചര്‍ച്ചിലാണ് ഒന്നാം സ്ഥാനത്ത്.







Next Story

RELATED STORIES

Share it