Football

11 മലയാളി താരങ്ങള്‍; ഗോകുലം ഇന്ന് ഐ ലീഗില്‍ ചെന്നൈയ്‌ക്കെതിരേ

ചെന്നൈ സിറ്റി എഫ് സിക്കെതിരേയാണ് കേരളത്തിന്റെ മല്‍സരം.

11 മലയാളി താരങ്ങള്‍; ഗോകുലം ഇന്ന് ഐ ലീഗില്‍ ചെന്നൈയ്‌ക്കെതിരേ
X


കൊല്‍ക്കത്ത: ഐ ലീഗിന്റെ പുതിയ സീസണ് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കം. കൊല്‍ക്കത്തയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മല്‍സരം. 11 ടീമുകളാണ് ഐ ലീഗില്‍ കളിക്കുക. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ടീമുകള്‍ ഐഎസ്എല്ലിലേക്ക് പോയതിന് ശേഷമുള്ള ആദ്യ ലീഗാണിത്. ഇന്ന് മൂന്ന് മല്‍സരങ്ങളാണുള്ളത്. കേരളത്തിന്റെ ടീമായ ഗോകുലം എഫ് സി ഇന്ന് ആദ്യ മല്‍സരത്തില്‍ ഇറങ്ങും. ചെന്നൈ സിറ്റി എഫ് സിക്കെതിരേയാണ് കേരളത്തിന്റെ മല്‍സരം. രണ്ടാം മല്‍സരത്തില്‍ പുതുമുഖക്കാരായ സുദേവ എഫ് സി മൊഹമ്മദന്‍സുമായി ഏറ്റുമുട്ടും. മൂന്നാം മല്‍സരത്തില്‍ മിനര്‍വ പഞ്ചാബ് ഐസ്‌വാള്‍ എഫ് സിയുമായി കൊമ്പുകോര്‍ക്കും. രാത്രി ഏഴ് മണിക്കാണ് മല്‍സരം.

11 മലയാളി താരങ്ങളും നാല് വിദേശതാരങ്ങളുമായാണ് ഗോകുലം ഇത്തവണയിറങ്ങുന്നത്. ഇറ്റലിയുടെ വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ ആനീസാണ് ഗോകുലത്തിന്റെ പുതിയ പരിശീലകന്‍.

ഗോകുലം ടീം: ഗോള്‍ കീപ്പര്‍മാര്‍-സികെ ഉബൈദ്, വിഘ്‌നേശ്വരന്‍ ഭാസ്‌കരന്‍, പി എ അജ്മല്‍. ഡിഫന്‍സ്-അലക്‌സ് സാജി, ദീപക് ദേവരാണി, മുഹമ്മദ് ജാസിം, ജസ്റ്റിന്‍ ജോര്‍ജ്ജ്, നവോച്ച സിങ്, സോഡിങ് ലിയാന, സെബാസ്റ്റിയന്‍, മുഹമ്മദ് അവാല്‍ (ക്യാപ്റ്റന്‍). മിഡ്ഫീല്‍ഡേഴ്‌സ്-മുഹമ്മദ് റാഷിദ്, ഷിബില്‍ മുഹമ്മദ് , മുത്തു ഇരുളാണ്ടി മായകണ്ണന്‍, സല്‍മാന്‍ കെ, വിന്‍സി ബാരെറ്റോ, താഹിര്‍ സമാന്‍, എം എസ് ജിതിന്‍. ഫോര്‍വേഡ്‌സ്-എമില്‍ ബെന്നി, ഫിലിപ്പ് അഡ്ജ, ഡെന്നിസ് ആഗ്യരെ, റൊണാള്‍ഡ് സിങ്, ലാല്‍റോമാവിയ.


Next Story

RELATED STORIES

Share it